മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി പിടിയിൽ
text_fieldsപയ്യോളി: ജില്ലയിലും പുറത്തുമായി മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി പൊലീസിെൻറ പിടിയിലായി. കോഴിക്കോട് കുന്ദമംഗലത്തെ പെരിങ്ങളം അറപ്പൊയിൽ മുജീബാണ് (34) എടച്ചേരി പൊലീസിെൻറ പിടിയിലായത്. 2021 ജനുവരി 14ന് ഓർക്കാട്ടേരിയിലെ മലഞ്ചരക്ക് കടയിൽനിന്ന് 70,000 രൂപ വിലയുള്ള 200 കിലോ അടക്ക മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടർന്നാണ് പ്രതി പിടിയിലായത്. 2020 ഒക്ടോബർ പന്ത്രണ്ടിന് കൊണ്ടോട്ടിയിലെ മാരുതിയുടെ കാർ ഷോറൂമിൽനിന്ന് മോഷ്ടിച്ച കാറുമായാണ് പ്രതി ഓർക്കാട്ടേരിയിൽ മോഷണം നടത്തിയത്.
ഓർക്കാട്ടേരിയിലെ മോഷണ മുതൽ ഉള്ള്യേരിയിലെ കടയിൽ വിൽക്കാനുള്ള ശ്രമത്തിനിടയിൽ വ്യാപാരിക്ക് തോന്നിയ സംശയം പോലീസുമായി പങ്കുവെച്ചതാണ് പ്രതിയെ പിടിക്കാൻ സാഹചര്യമൊരുക്കിയത്. തുടർന്ന് പൊലീസ് നടത്തിയ അേന്വഷണത്തിൽ കൊയിലാണ്ടി കാപ്പാടിന് സമീപത്തെ ബാറിൽ മദ്യപിക്കാനെത്തിയ മുജീബിനെ പിടികൂടുകയായിരുന്നു. നേരത്തെ ഷോറൂമിൽനിന്ന് മോഷ്ടിച്ച വ്യാജനമ്പർ പതിച്ച കാറിലായിരുന്നു മുജീബ് കാപ്പാടും എത്തിയിരുന്നത്. 2020 ഒക്ടോബർ അഞ്ചിന് വൈകീട്ട് മൂന്നരക്കായിരുന്നു പയ്യോളി ദേശീയപാതയോരത്തെ ടൗണിലെ പ്രശാന്തി ജ്വല്ലറിയിൽനിന്ന് ബൈക്കിലെത്തിയ രണ്ടംഗ സംഘം അഞ്ച് പവൻ സ്വർണം കവർന്നത്.
താലിമാലയും ലോക്കറ്റുമടങ്ങുന്ന പെട്ടി, റാക്ക് ശുചീകരിക്കുന്നതിെൻറ ഭാഗമായി ജ്വല്ലറി ജീവനക്കാരൻ കൈയിൽവെച്ച സമയത്ത് മോഷ്ടാക്കളിൽ ഒരാൾ പൊടുന്നനെ അകത്ത് കയറി മാലയടങ്ങുന്ന പെട്ടി തട്ടിയെടുക്കുകയായിരുന്നു. ഇതു കൂടാതെ കഴിഞ്ഞ മാർച്ച് മൂന്നിന് കൊണ്ടോട്ടിയിൽനിന്ന് തൊണ്ണൂറായിരം രൂപയുടെ കുരുമുളക് മോഷ്ടിച്ച കേസിലും കൊടുവള്ളി, വട്ടോളി, അരീക്കോട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ നടന്ന മോഷണക്കേസുകളിലും ഇയാൾ പ്രതിയാണ്.
മോഷ്ടിച്ച കാറിൽനിന്ന് കവർച്ചക്ക് ഉപയോഗിക്കുന്ന ഗ്യാസ് കട്ടർ, സിലിണ്ടർ, ഓക്സിജൻ മിക്സിങ് ട്യൂബ്, കടകളുടെ പൂട്ട് തകർക്കാനുള്ള വലിയ കട്ടർ, ചുറ്റിക, പാര, കത്തി, ടോർച്ച് , നാല് വ്യാജ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. പയ്യോളി എസ്.ഐ വി.ആർ. വിനീഷ്, എൻ.കെ. ബാബു എന്നിവർക്കാണ് അേന്വഷണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.