ഭാരത് കാ അമൃത് മഹോത്സവ് ആഘോഷം: പറവകളെയും പരിസ്ഥിതിയെയും തലോടി വിദ്യാർഥികൾ
text_fieldsപയ്യോളി: കത്തുന്ന വേനലിൽ പറവകളുടെ ദാഹമകറ്റിയും വീടും പരിസരവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കിയും പാഴ് വസ്തുക്കൾ ശേഖരിച്ച് മനോഹരമായ കരകൗശല വസ്തുക്കളാക്കിയും പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികാഘോഷ ഭാഗമായി 75 ആഴ്ച നീളുന്ന 'ഭാരത് കാ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായാണ് എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾ ഇത്തരമൊരു പദ്ധതി നടപ്പാക്കിയത്. സ്കൂളിലെ ഹരിത ക്ലബിന് കീഴിലുള്ള അറുപതോളം അംഗങ്ങളിലെ 8, 9 ക്ലാസുകളിലെ 25 വിദ്യാർഥികളാണ് സജീവമായി ഇതിൽ പങ്കാളികളായത്.
പക്ഷികൾക്ക് വീട്ടുമുറ്റത്തും പറമ്പുകളിലും വെള്ളം ശേഖരിച്ച് നൽകൽ, മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കൽ, ജലസംരക്ഷണത്തിെൻറ പ്രാധാന്യം വിവരിച്ച് ബോധവത്കരണം നടത്തൽ, പച്ചക്കറി - ഔഷധ സസ്യങ്ങൾ-പൂച്ചെടികൾ എന്നിവയുടെ തോട്ടമൊരുക്കൽ, പാഴ്വസ്തുക്കളുടെ പുനരുപയോഗം, ഭൗമദിനാചരണം എന്നിങ്ങനെ വിവിധ പരിപാടികളിൽ കുട്ടികൾ പങ്കാളികളായി.
കേന്ദ്ര വനംപരിസ്ഥിതി കാലാവസ്ഥ വ്യതിയാനവകുപ്പും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിലെ ഇക്കോ ക്ലബുകളും കൈകോർത്താണ് പദ്ധതികൾ നടപ്പിലാക്കിയത്. സമഗ്രശിക്ഷ കേരള, ദേശീയ ഹരിതസേന എന്നിവയുടെ പിന്തുണയും ഇതോടൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.