സൂപ്പർമാർക്കറ്റിന് പിറകിൽ സ്ഫോടനം; വ്യാപാരിക്ക് പരിക്ക്
text_fieldsപയ്യോളി കിഴൂരിലുണ്ടായ സ്ഫോടന സ്ഥലം ബോംബ് സ്ക്വാഡ് പരിശോധിക്കുന്നു
പയ്യോളി : കിഴൂർ ചൊവ്വ വയലിന് സമീപത്തെ സൂപ്പർമാർക്കറ്റിന് പിറകിലുണ്ടായ സ്ഫോടനത്തിൽ വ്യാപാരിക്ക് പരിക്ക്. കടയുടെ മാനേജിങ് പാർട്ണറും മണിയൂർ കുന്നത്തുകര സ്വദേശിയുമായ എണ്ണക്കണ്ടി ഹുസൈനാണ് (60) പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് ആറരയോടെ പയ്യോളി-പേരാമ്പ്ര റോഡിലെ കിഴൂർ ചൊവ്വ വയലിന് സമീപത്തെ അവാൽ ഹൈപർമാർക്കറ്റിന് പിറകിലാണ് സ്ഫോടനമുണ്ടായത്.
ബോംബിന് സമാനമായ രീതിയിൽ ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനമാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞത്. കടയുടെ പിറകിലെ സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പികളിൽ നിർമിച്ച കൂട് ഡ്രില്ലർ ഉപയോഗിച്ച് മുറിച്ച് നീക്കവെയാണ് സംഭവം. ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനത്തിൽ കാലിന് പരിക്കേറ്റ ഹുസൈനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, കെട്ടിടത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.
പയ്യോളി പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താൻ ആയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.