ഇരുവൃക്കകളും തകരാറിലായ സഹോദരങ്ങൾ ചികിത്സസഹായം തേടുന്നു
text_fieldsപയ്യോളി: ഇരുവൃക്കകളും തകരാറിലായ യുവസഹോദരങ്ങൾ ചികിത്സ സഹായം തേടുന്നു. മൂടാടി ഗ്രാമപഞ്ചായത്തിലെ നന്തിബസാർ അകവയല്‍കുനി വീട്ടില്‍ അസൈനാര്‍ - സഫിയ ദമ്പതികളുടെ മക്കളായ അഫ്നാസ് (27), അസ്നാസ് (23) എന്നിവരാണ് ഇരുവൃക്കകളും തകരാറിലായി ചികിത്സ ചെലവ് താങ്ങാനാവാതെ ദുരിതമനുഭവിക്കുന്നത്.
അഫ്നാസ് ആറു വര്‍ഷവും അസ്നാസ് മൂന്നുവര്ഷവുമായി ഡയാലിസിസ് നടത്തുകയാണ്. പാരമ്പര്യമായി പകരുന്ന 'അല്പോര്ട്ട് സിന്‍ഡ്രോം' എന്ന രോഗം ബാധിച്ച ഇവരുടെ ജീവന് രക്ഷിക്കാന്‍ വൃക്ക മാറ്റിവെക്കൽ മാത്രമാണ് പോംവഴി. പാരമ്പര്യ രോഗമായതില്‍ ഇരുവര്‍ക്കും കുടുംബത്തില്‍നിന്ന് വൃക്ക ദാതാവിനെ കണ്ടെത്താനും സാധിക്കില്ല. പിതാവ് അസൈനാറിെൻറ പെയിന്റിങ് ജോലിയാണ് കുടുംബത്തിെൻറ പ്രധാന വരുമാന മാര്‍ഗം.
അതോെടാപ്പം രോഗശയ്യയിലായിട്ടും അഫ്നാസും അസ്നാസും ഡയാലിസിസ് കഴിഞ്ഞ് ഇടവിട്ട ദിവസങ്ങളില്‍ കൂലിപ്പണി എടുത്താണ് കുടുംബത്തിെൻറ നിത്യച്ചെലവുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇരുസഹോദരങ്ങളുടെയും ചികിത്സയ്ക്കായി 60 ലക്ഷം രൂപ ചെലവ് വരും. സുമനസ്സുകളുടെ കാരുണ്യത്തിലൂടെ മാത്രമാണ് ഇനി അഫ്നാസിെൻറയും അസ്നാസിെൻറയും വൃക്കകൾ മാറ്റിവെച്ച് ജീവൻ നിലനിർത്താൻ കഴിയുക. കെ. മുരളീധരന് എം.പി, കാനത്തില്‍ ജമീല എം.എല്‍.എ എന്നിവര്‍ രക്ഷാധികാരികളായി പ്രദേശവാസികള്‍ ചേര്‍ന്നു ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
കേരള ഗ്രാമീണ്‍ ബാങ്ക് നന്തി ബസാര്‍ ശാഖയില്‍ ചികിത്സ സഹായ കമ്മിറ്റി അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 40187101060665. ഐ.എഫ്.സി കോഡ് KLGB 0040187. ഗൂഗ്ള്‍ പേ - 9048175453.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.