ദേശീയപാതയിൽ കാർ സർവിസ് റോഡിലേക്ക് മറിഞ്ഞു
text_fieldsപയ്യോളി: ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കാർ നിയന്ത്രണംവിട്ട് 15 അടിയോളം താഴ്ചയിലുള്ള സർവിസ് റോഡിലേക്ക് മറിഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ഇരിങ്ങൽ ദേശീയപാതയിലാണ് അപകടം. കൂടുതൽ വാഹനങ്ങൾ ഇതുവഴി അപകടസമയത്ത് വരാതിരുന്നതുകൊണ്ട് വൻദുരന്തം തലനാരിഴക്ക് ഒഴിവാകുകയായിരുന്നു.
നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലൂടെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ മറുഭാഗത്തെ താഴ്ചയിലുള്ള, വടകര ഭാഗത്തേക്ക് വാഹനങ്ങൾ കടന്നുപോകുന്ന സർവിസ് റോഡിലേക്ക് മറിയുകയായിരുന്നു. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന മറ്റൊരു കാറിന്റെ മുകളിലേക്കാണ് സുരക്ഷാ മതിലിനായി നിർമിച്ച കമ്പിവേലികൾ തകർത്ത് കാർ മറിഞ്ഞുവീണത്. അപകടത്തിൽ മറിഞ്ഞുവീണ കാറിന്റെ ഡ്രൈവർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് അൽപനേരം പയ്യോളി - വടകര റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.