സഹകേഡറ്റിന്‍റെ പിതാവിൻ്റെ ചികിത്സക്കായി കുട്ടിപ്പൊലീസ് സമാഹരിച്ചത് ലക്ഷത്തിലേറെ രൂപ
text_fieldsപയ്യോളി: സഹപാഠിയും കുട്ടിപ്പൊലീസിലെ കേഡറ്റുമായ വിദ്യാർഥിയുടെ പിതാവിൻ്റെ ചികിത്സക്കായി കോഴിക്കോട് പയ്യോളി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻ്റ്സ് പൊലീസ് കേഡറ്റ് ആഭിമുഖ്യത്തിൽ (എസ്.പി.സി) ലക്ഷത്തിലധികം രൂപ സമാഹരിച്ച് നൽകി. വൃക്കരോഗം ബാധിച്ച അയനിക്കാട് കൊക്കാലേരി മനോജിന്‍റെ കുടുംബത്തിന് വേണ്ടിയാണ് സ്കൂളിലെ 88 പേര്‍ അടങ്ങുന്ന എസ്.പി.സി കേഡറ്റുകള്‍ തുക ശേഖരിച്ചത്.
മനോജിന്‍റെ മകന്‍ ഇതേ സ്കൂളിലെ എസ്.പി.സി കേഡറ്റാണ്. വിദ്യാർഥി അറിയാതെയാണ് സഹ കേഡറ്റുകള്‍ പണം സ്വരൂപിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചത്. ചാരിറ്റി ക്ലബ്ബ് വഴിയും ബന്ധുക്കളുടെയും അയല്‍വാസികളുടെയും സഹായത്താലുമാണ് 1.28 ലക്ഷം രൂപ സ്വരൂപിച്ചത്. തുക പയ്യോളി പൊലീസ് ഇന്‍സ്പെക്ടര്‍ കെ.സി. സുഭാഷ് ബാബുവിന് എസ്.പി.സി ലീഡര്‍മാര്‍ കൈമാറി.
ഇതോടപ്പം പയ്യോളി പൊലീസ് സേനയുടെ സംഭാവന കൂടി ഉള്‍പ്പെടുത്തി കുടുംബത്തിന് നല്‍കാനുള്ള പണം പയ്യോളി സി.ഐ. കെ.സി. സുഭാഷ് ബാബു സ്കൂൾ പ്രധാനധ്യാപകൻ കെ.എം. ബിനോയ് കുമാറിന് നല്‍കി. ചടങ്ങിൽ സീനിയര്‍ കേഡറ്റ് അഫ്രൈന്‍ ഷൌക്കത്തലി സ്വാഗതം പറഞ്ഞു. കെ.എം. ബിനോയ് കുമാര്‍ അധ്യക്ഷത വഹിച്ചു. പയ്യോളി നഗരസഭ കൗണ്‍സിലര്‍ പി.എം. റിയാസ്, ലയണ്‍സ് ക്ലബ്ബ് പ്രസിഡന്‍റ് മോഹനന്‍ വൈദ്യര്‍, എസ്.ഐ. വി. യൂസഫ്, എ.എസ്.ഐ എന്‍.എം. റസാഖ്, എസ്. പി.സി ചുമതലയുള്ള സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രതീഷ് പടിക്കല്‍, കെ.എം. ഷീബ, ചുമതല അധ്യാപകരായ കെ.പി. സുബിന്‍, എ. പ്രിയ സീനിയര്‍ കേഡറ്റുമാരായ ആര്‍ദ്ര, റിഫ ഷെറിന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.