കോൺഗ്രസ് പ്രകടനത്തിൽ പയ്യോളിയിൽ കൈയ്യാങ്കളി
text_fieldsപയ്യോളി: കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവന് നേരെ തിങ്കളാഴ്ചയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കരിദിനമാചരണത്തിൻ്റെ ഭാഗമായി നടന്ന പ്രകടനം പയ്യോളിയിൽ സംഘർഷത്തിൻ്റെ വക്കോളമെത്തി. ചൊവ്വാഴ്ച വൈകീട്ട് ആറോടെ കനത്ത പൊലീസ് സാന്നിധ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ ടൗണിൽ നടത്തിയ പ്രകടനം പേരാമ്പ്ര റോഡിലെത്തിയപ്പോഴാണ് സംഘർഷ സമാന സാഹചര്യമുണ്ടായത്.
പേരാമ്പ്ര റോഡിലെ പോസ്റ്റാഫിസിന് മുന്നിലെത്തിയപ്പോഴാണ് ഇരുവിഭാഗങ്ങൾ തമ്മിൽ കൈയ്യാങ്കളിയും ഉന്തും തള്ളുമുണ്ടായത്. നൂറോളം പേർ പങ്കെടുത്ത പ്രകടനം ഇതോടെ റോഡിന് നടുവിൽ അൽപനേരം അലങ്കോലപ്പെട്ടങ്കിലും പൊലീസ് ഇരുവിഭാഗത്തെയും തള്ളിമാറ്റിയതോടെ സംഘർഷത്തിന് അയവു വന്നു. പ്രകടനം പേരാമ്പ്ര റോഡിൽ നിന്ന് തിരിച്ചുവരുമ്പോഴും കൈയ്യാങ്കളി ഉണ്ടായെങ്കിലും പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി. പ്രകടനം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിൽ സി.പി.എമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു.
പ്രകടനത്തിന് പി. ബാലകൃഷണൻ, ഇ.ടി. പത്മനാഭൻ, പടന്നയിൽ പ്രഭാകരൻ , പുത്തുകാട്ട് രാമകൃഷ്ണൻ , പി.എം ഹരിദാസ് , കെ.ടി. വിനോദ് , അൻവർ കായിരികണ്ടി , ഇ.കെ. ശീതൾരാജ് , നിധിൻ പൂഴിയിൽ , എൻ.എം. മനോജ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.