മൂടാടി ചിങ്ങപുരത്ത് ഭക്ഷ്യവിഷബാധ; 107 പേർ ചികിത്സ തേടി
text_fieldsപയ്യോളി: മൂടാടി ഗ്രാമപഞ്ചായത്തിലെ ചിങ്ങപുരത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് 107 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. വയറുവേദനയും ഛർദിയും അനുഭവപ്പെട്ട 250 ഓളം പേർക്കാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി രോഗലക്ഷണങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞദിവസം നടന്ന പ്രദേശത്തെ ഏറെ പ്രസിദ്ധമായ കൊങ്ങണ്ണൂർ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റതായി സംശയിക്കുന്നത്. പാചകത്തിനായി ഉപയോഗിച്ച കിണർ വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്.
കൊയിലാണ്ടി ഭക്ഷ്യസുരക്ഷ വിഭാഗവും മൂടാടി, തിക്കോടി ഗ്രാമപഞ്ചായത്ത് ആരോഗ്യവിഭാഗവും സ്ഥലത്തെത്തി പൊതുജനങ്ങൾക്ക് ബോധവത്കരണവും പരിശോധനകൾക്കായി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ആരുടെയും രോഗലക്ഷണങ്ങൾ സാരമുള്ളതല്ലെന്നും ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും ആരോഗ്യവിഭാഗം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.