കോവിഡ് ബാധിച്ചവരുടെ വീടുകളിലെ ആടുമാടുകൾക്ക് തീറ്റയൊരുക്കി സുഹൃത്തുക്കൾ; ഈ കരുതലിന് നൂറുമാർക്ക്
text_fieldsപയ്യോളി: കോവിഡ് കാലത്ത് പ്രതിരോധ-സന്നദ്ധപ്രവർത്തനങ്ങളിൽ നാട് മുഴുകുമ്പോൾ സുഹൃത്തുക്കളുടെ വേറിട്ട കരുതൽ നാടിന് മാതൃകയാവുന്നു. കോവിഡ് ബാധിതരായവരുടെ വീടുകളിലെ ആടുമാടുകൾക്ക് തീറ്റയൊരുക്കി കാരുണ്യം ചൊരിയുകയാണ് അയനിക്കാട് മഠത്തിൽമുക്കിൽ ഹരിരാജും സുഹൃത്ത് മായിനാരി സിദ്ധാർഥും.
കോവിഡ് ബാധിച്ച വീടുകളിലുള്ളവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത നിസ്സഹായവസ്ഥയിൽ അവിടത്തെ ആടുകൾക്കും പശുക്കൾക്കും തീറ്റ നൽകുന്നതിൽ എറെ ആത്മസംതൃപ്തി നൽകുന്നുവെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു.
പ്രദേശത്തെ വീടുകളിൽനിന്നും പ്ലാവിലകൾ ഏറെ പണിപ്പെട്ടാണ് അതിരാവിലെ മുതൽ ഹരിരാജും സിദ്ധാർഥും ശേഖരിച്ച് നൽകുന്നത്. തുടർന്ന് ബൈക്കിലൂടെ സഞ്ചരിച്ചാണ് തീറ്റയും വെള്ളവും നൽകി നാട്ടിലെ നാൽക്കാലികൾക്കായുള്ള സേവനങ്ങളിൽ ഇരുവരും മുഴുകുന്നത്. നാട്ടിലെ മറ്റ് രാഷ്ട്രീയസമൂഹ സന്നദ്ധ പ്രവർത്തനങ്ങളിലും ഹരിരാജ് സജീവമാണ്. പയ്യോളി നഗരസഭയിലെ 11ാം ഡിവിഷനിൽനിന്ന് കഴിഞ്ഞ തവണ ഹരിരാജ് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. നിർമാണ തൊഴിലാളിയാണ് ഹരിരാജ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.