െക.എസ്.എഫ്.ഇ സ്വര്‍ണപ്പണയ തട്ടിപ്പ്; അപ്രൈസറെ പിരിച്ചു വിട്ടു
text_fieldsപയ്യോളി: പണയം വെക്കാന്‍ യുവതി നൽകിയ സ്വർണാഭരണം പരിശോധിക്കുന്ന ജീവനക്കാരൻതന്നെ മുറിച്ചു മാറ്റി തട്ടാൻ ശ്രമിച്ച സംഭവത്തില്‍ പയ്യോളി കെ.എസ്.എഫ്.ഇ. ശാഖയിലെ അപ്രൈസറെ പിരിച്ചുവിട്ടു . അപ്രൈസര്‍ ടി.സി. ശശിയെ സംഭവം നടന്ന നവംബർ എട്ടു മുതൽ ജോലിയില്‍നിന്നു മാറ്റി നിര്‍ത്തിയതായും ബ്രാഞ്ച് മാനേജര്‍ ടി.പി. രാജേഷ് ബാബു വ്യക്തമാക്കി.
അതേസമയം, തട്ടിപ്പ് വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ച കെ.എസ്.എഫ്.ഇയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ശാഖയിലെത്തി പരിശോധന നടത്തി. കോഴിക്കോട് റീജനല്‍ എ.ജി.എം ആര്. രാജു, ഹെഡ് ഓഫിസില്‍നിന്നുള്ള ഇേൻറണല്‍ ഓഡിറ്റ് ആൻഡ്വിജിലന്സ് ഡി.ജി.എം ജയപ്രകാശ്, സ്റ്റേറ്റ് വിജിലന്‍സ് ഓഫിസര്‍ മുഹമ്മദ് കോയ, മേഖലാ ഓഫിസില്‍നിന്നുള്ള മാനേജര്‍ അനില്‍കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത് . ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാവും തുടര്‍നടപടികള്‍.
ശാഖയിലെ മുഴുവന്‍ സ്വർണപ്പണയങ്ങളും അതത് ഉപഭോക്താക്കളുടെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ തീരുമാനിച്ചതായി മാനേജര്‍ അറിയിച്ചു. മുഴുവന്‍ പേരെയും നോട്ടീസ് അയച്ച് വിളിച്ച് വരുത്തും. അതേസമയം, 14 വര്‍ഷമായി പയ്യോളിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ കാമറ സ്ഥാപിക്കാത്തതിൽ വിമർശനമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.