കുഴിയടച്ചത് രണ്ടു മാസം മുമ്പ്; ദേശീയപാത വീണ്ടും പൊളിഞ്ഞു
text_fieldsപയ്യോളി: ദേശീയപാതയിൽ അയനിക്കാട് പള്ളി ബസ് സ്റ്റോപ്പിന് സമീപം അപകടകരമായ നിലയിൽ വീണ്ടും കുഴി രൂപപ്പെട്ടു. മാസങ്ങളായി കുഴിയടക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മേയ് 21നാണ് കാനത്തിൽ ജമീല എം.എൽ. എയും സംഘവും സ്ഥലം സന്ദർശിച്ച് കുഴിയടക്കാൻ വേണ്ട നടപടികളെടുത്തത് .
ഇതേത്തുടർന്ന് കഴിഞ്ഞ ജൂൺ എട്ടിനാണ് റോഡിലെ കുഴികളടക്കുന്നത്. കൃത്യം രണ്ടുമാസം തികയുമ്പോഴേക്കും വീണ്ടും ടാറിട്ട് അടച്ച അതേ സ്ഥലത്തു തന്നെയാണ് ഇപ്പോൾ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾ അറിയാതെ കുഴിയിൽ അകപ്പെടുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. ശക്തമായി മഴ പെയ്യുമ്പോൾ സമീപത്തെ തണൽ മരങ്ങളിലൂടെ വെള്ളം റോഡിലേക്ക് പതിക്കുന്നത് വഴിയാണ് കുഴികൾ രൂപപ്പെടുന്നതെന്ന് കരുതുന്നു. അശാസ്ത്രീയ കുഴിയടക്കലിനെതിരെ യാത്രക്കാർ പ്രതിഷേധത്തിലാണ്.
ഭീഷണിയുയര്‍ത്തി റോഡിലെ കുഴികൾ
കുറ്റ്യാടി : കുറ്റ്യാടി -നാദാപുരം സംസ്ഥാനപാതയിലെ കുഴികൾ വാഹനങ്ങള്‍ക്ക് അപകടഭീഷണിയായി. കുറ്റ്യാടി പുതിയ ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള കുഴിയാണ് ഏറെ ഭീഷണി. കുഴികളിൽ മഴവെള്ളം നിറഞ്ഞു നില്ക്കുന്നതിനാല് അറിയാതെ അകപ്പെടുന്ന അവസ്ഥയാണ്. ബൈക്ക് യാത്രികരാണ് അപകടത്തില്‍പെടുന്നത്. കഴിഞ്ഞ ദിവസം ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് കുഴിയില്‍ അകപ്പെട്ടിരുന്നു.നാട്ടുകാർ താല്‍ക്കാലികമായി കുഴിയടച്ചു. ഗവ.താലൂക്ക് ആശുപത്രിക്ക് മുന്‍വശം, കടേക്കച്ചാല്‍ എന്നിവിടങ്ങളിലാണ് മറ്റു കുഴികളുള്ളത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടുന്നതാണ് കുഴികൾ രൂപപ്പെടാന്‍ കാരണം. കടേക്കച്ചാലില്‍ റോഡ് തകരുന്നതിനനുസരിച്ച് നന്നാക്കുമെങ്കിലും പ്രവൃത്തി കാര്യക്ഷമമല്ലാത്തതിനാല്‍ ഏറെ കാലം നിലനില്‍ക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.