പണിമുടക്കാതെ ദേശീയപാത വികസനപ്രവൃത്തി
text_fieldsപയ്യോളി: ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി രാജ്യത്തെ സർവമേഖലകളും സ്തംഭിച്ചപ്പോൾ നാടിന്റെ വികസനപാത ഒരുക്കുന്നവർ പണിമുടക്കിയില്ല.
ദേശീയപാത വികസനപ്രവൃത്തിയുടെ ഭാഗമായി നടക്കുന്ന അഴിയൂർ-വെങ്ങളം റീച്ചിലെ പ്രവൃത്തികളാണ് മുടങ്ങാതെ നടന്നത്. കരാറുകാരായ ഗുജറാത്തിലെ അഹ്മദാബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പിന്റെ ഉപകരാറുകാരായ വഗാഡ് ഇൻഫ്രാ പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡാണ് മേഖലയിൽ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നത്.
മൂരാട് മുതൽ അയനിക്കാട് വരെ നടക്കുന്ന മണ്ണിടൽ ജോലികളും അതോടൊപ്പം കോൺക്രീറ്റ് ടാറിങ്, ഓവുചാലുകളുടെ പണി എന്നിവയെല്ലാം പണിമുടക്ക് ദിനത്തിലും മുടങ്ങാതെ നടന്നു. അയനിക്കാട് ഭാഗത്ത് റോഡിന്റെ ഒരുഭാഗം കോൺക്രീറ്റ് ചെയ്യുന്ന ജോലികളാരംഭിച്ചു.
അതിനിടയിൽ രാവിലെ പയ്യോളി ടൗണിൽ വെച്ച് നന്തിയിലെ പ്ലാൻറിൽനിന്ന് ലോഡുമായി എത്തിയ വഗാഡ് കമ്പനിയുടെ ടിപ്പർ ലോറി തടഞ്ഞുവെച്ചത് കാരണം വികസന പ്രവൃത്തികൾ അൽപനേരം തടസ്സപ്പെടുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.