നാട്ടുകാർ ഇറങ്ങി; മൂരാട് പാലത്തിലെ കുഴികളടച്ചു
text_fieldsപയ്യോളി: കോഴിക്കോട്-കണ്ണൂർ ദേശീയപാതയിലെ പ്രധാന ഗതാഗതക്കുരുക്കുകളിലൊന്നായ മൂരാട് പാലത്തിലെ കുഴികൾക്ക് താൽക്കാലിക പരിഹാരം.
പണിമുടക്ക് ദിനത്തിൽ നാട്ടുകാർ മുന്നിട്ടിറങ്ങിയാണ് പൊട്ടിപ്പൊളിഞ്ഞ പാലത്തിലെ കുഴികൾ കോൺക്രീറ്റ്ചെയ്ത് അടച്ചത്. കോൺക്രീറ്റ് മിശ്രിതവും ഉപകരണങ്ങളും പാലോളിപ്പാലം-മൂരാട് ദേശീയപാതയുടെ ഉപ കരാറുകാരായ 'ഇ5 ഇൻഫ്രാസ്ട്രക്ചർ' കമ്പനിയാണ് നൽകിയത്.
പാലത്തിന്റെ രണ്ടറ്റത്തും ദേശീയപാത വികസനപ്രവൃത്തികൾ നടക്കുന്നതുകാരണം പൊതുവെ വാഹനങ്ങൾ വേഗം കുറച്ചാണ് പോകുന്നത്. ഇതോടൊപ്പം പാലത്തിൽ കുഴികൾകൂടിയായപ്പോൾ ഇതുവഴിയുള്ള യാത്രാദുരിതം ഇരട്ടിയായിരുന്നു. വടക്കെ വയലിൽ രാമചന്ദ്രൻ, ശോഭൻ മൂരാട്, പിടി. വിജയൻ, കെ.എം. റിനീഷ്, രഞ്ജിത്, ലനീഷ് കയ്യിൽ, ഇബ്രാഹിം പാലയാട്ടുനട, പി.ടി. രമേശൻ, ദിലീപ് മൂരാട്, കെ.എൻ. നാരായണൻ, വിവേക് മൂരാട്, പ്രമോദ് എടവലത്ത്, ഷിജു എന്നിവർ കുഴിയടക്കലിന് നേതൃത്വം നൽകി. വൈകീട്ട് വാഹന ഗതാഗതം പുനഃസ്ഥാപിച്ചു. കുഴികളടെച്ചങ്കിലും മഴ ശക്തമാകുമ്പോൾ പാലം പൂർവസ്ഥിതിയിലാകുമോയെന്ന ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.