സി.എച്ച്.: എല്ലാ കാലത്തും തുറന്നു വെക്കേണ്ട പാഠപുസ്തകം -ഫാത്തിമ തഹ്‌ലിയ
text_fieldsപയ്യോളി: സി.എച്ച്. മുഹമ്മദ് കോയ സാഹിബ് എല്ലാ കാലത്തും തുറന്നു വെക്കപ്പെടേണ്ട പാഠപുസ്തകമാണെന്ന് എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡൻറ് ഫാത്തിമ തഹ്‌ലിയ അഭിപ്രായപ്പെട്ടു. തലമുറകൾക്ക് എക്കാലവും പ്രചോദനമാകുന്ന അദ്ദേഹത്തിന്റെ ജീവിതം മുസ്‌ലിം വനിതകൾക്ക് മുന്നോട്ട് കുതിക്കാനുള്ള ഊർജ്ജമാണ് നൽകുന്നതെന്നും അവർ പറഞ്ഞു.
തുറയൂർ പഞ്ചായത്ത് മുസ്‌ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച 'കാലം, അടയാളം' എന്ന തലക്കെട്ടിൽ നടത്തിയ സി.എച്ച്. അനുസ്മരണ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. എം.സി. വടകര പരിപാടി ഉദ്ഘടനം ചെയ്തു. ടി.പി അബ്ദുൽ അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ. അഹമ്മദ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ലത്തീഫ് തുറയൂർ, പി.കെ. അബ്ദുല്ല, കണ്ടോത്ത് അബൂബക്കർ ഹാജി, മുനീർ കുളങ്ങര, കോവുമ്മൽ മുഹമ്മദലി, വി.പി. അസൈനാർ, മാണിക്കോത്ത് അസൈനാർ ഹാജി, കുറ്റിയിൽ അബ്ദുൽ റസാഖ്, സി.എ. നൗഷാദ്, അഷിത നടുക്കാട്ടിൽ, കെ.പി. ശ്രീകല തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.