കുഴി, പൊടി, വെള്ളക്കെട്ട് യാത്രാദുരിതം മാറാതെ ദേശീയപാത
text_fieldsപയ്യോളി : മഴപെയ്താൽ വെള്ളക്കെട്ടും കുഴിയും മഴമാറിയാൽ പൊടിയിലും മുങ്ങിക്കുളിക്കുന്ന ദേശീയപാതയിൽ യാത്രാദുരിതം രൂക്ഷമാവുന്നു. കൂടാതെ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കും കാരണം നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിലാവുന്നത് പയ്യോളി -വടകര റൂട്ടിലെ പതിവു കാഴ്ചയായി മാറുന്നു. റോഡ് വികസന പ്രവൃത്തിയും മൂരാട് പാലത്തിലെ സ്ഥിരം ഗതാഗതക്കുരുക്കുമാണ് യാത്രാദുരിതത്തിന് പ്രധാന കാരണം. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ഇരുഭാഗത്തും പൊലീസിന്റെ സേവനമുണ്ടെങ്കിലും പാലത്തിലും പുറത്തും കുഴികളും വെള്ളക്കെട്ടും കാരണം വാഹനങ്ങൾ വേഗത കുറച്ചാണ് സഞ്ചരിക്കുന്നത്.
ഒരു ഭാഗത്തേക്ക് മാത്രം വാഹനങ്ങൾ കടത്തിവിട്ട് മറുഭാഗത്ത് എത്തുമ്പോഴേക്കും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുന്നു. മഴ ശക്തമായതോടെ പയ്യോളി മുതൽ മൂരാട് വരെ സർവിസ് റോഡ് തകർന്നിട്ടും കൃത്യമായി റീ ടാറിങ് നടത്തുന്നതിനുപകരം മെറ്റലും സിമന്റും ചേർത്ത മിശ്രിതം പാകിയാണ് താൽക്കാലിക കുഴിയടക്കൽ പ്രഹസനം അരങ്ങേറുന്നത്. മഴ മാറിയാൽ വാഹനങ്ങൾ കയറി യിറങ്ങി മെറ്റലും സിമന്റും അടർന്ന് പൊടിപറത്തി വീണ്ടും കുഴികൾ പഴയ പടിയാവുന്ന അവസ്ഥയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.