പുറക്കാട് ശാന്തിസദനം 'സിറാസ്' പ്രഖ്യാപനം നാളെ
text_fieldsപയ്യോളി: പുറക്കാട് വിദ്യാസദനം എജ്യുക്കേഷണൽ ആൻ്റ് ചാരിറ്റബൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാലയമായ ശാന്തിസദനം സ്കൂളിൽ 'സിറാസ്' (ശാന്തിസദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ & അഡ്വാൻസ്ഡ് സ്റ്റഡീസ്) പ്രഖ്യാപനം വ്യാഴാഴ്ച നടക്കും.
രാത്രി 830ന് ഇ.ടി. മുഹമ്മദ്ബഷീർ എം.പി പ്രഖ്യാപനം നിർവഹിക്കും. സിറാസ് ഡയരക്ടർ ശറഫുദ്ദിൻ കടമ്പോട്ട് മുഖ്യപ്രഭാഷണം നിർവഹിക്കും. ശാന്തിസദനം സ്കൂൾ ഫോർ ഡിഫറന്‍റ്ലി ആബിൾഡിന് അനുബന്ധമായി വിവിധ തെറാപ്പികളും ഏർളി ഇന്‍റർവെൻഷൻ സെന്‍ററും സൈക്കോളജി വിഭാഗവും ഉൾകൊള്ളുന്ന കമ്മ്യൂണിറ്റി ഡവലപ്പ്മെന്‍റ് സെന്‍റർ, 18 വയസിന് മുകളിലുള്ള കുട്ടികൾക്ക് വിവിധ തൊഴിലുകളിൽ പരിശീലനം നൽകുന്നതിനുള്ള ഡവലപ്പ്മെന്‍റ് സെന്‍റർ, ഹോസ്റ്റൽ, മതാപിതാക്കളുടെ മരണശേഷം അനാഥരാക്കപ്പെടുന്ന ഭിന്നശേഷിക്കാർക്കുള്ള റിഹാബിലിറ്റേഷൻ സെന്‍റർ, ഭിന്നശേഷിക്കാരുടെ പുരോഗതിക്കായി സെന്‍റർ ഫോർ റിസർച്ച് ആൻ്റ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നീ സംവിധാനങ്ങളാണ് സിറാസിൽ ഒരുക്കിയിരിക്കുന്നത്. പരിപാടിയിൽ ചെയർമാൻ ഹബീബ് മസ്ഊദ്, മാനേജർ പി.എം. അബ്ദുസ്സലാം ഹാജി, പ്രിൻസിപ്പൽ എസ്. മായ എന്നിവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.