Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightപി.പി.ഇ കിറ്റ് ധരിച്ച്...

പി.പി.ഇ കിറ്റ് ധരിച്ച് കടയിൽ കവർച്ച

text_fields
bookmark_border
Robbery at shop wearing PPE kit
cancel

പയ്യോളി: കോവിഡ് കാലത്ത് മോഷ്​ടാക്കളും 'അതിജാഗ്രത'യിലാണ്. അർധരാത്രി ടൗണിലെ കടയിൽ കയറിയ മോഷ്​ടാവ് പി.പി.ഇ കിറ്റ് പോലുള്ള വസ്ത്രവും മാസ്ക്കുമടക്കം ദേഹം മുഴുവൻ മറച്ചാണ് പണവും സാധനങ്ങളും കവർന്നത്.

ടൗണിന് വടക്കുഭാഗത്ത് ദേശീയപാതയിൽ ഫെഡറൽ ബാങ്കിന് സമീപമുള്ള ഇലക്ട്രോണിക്സ് കടയിലാണ് ബുധനാഴ്ച പുലർച്ച മോഷണം നടന്നത്. പി.പി.ഇ കിറ്റ് ധരിച്ച മോഷ്​ടാവി​െൻറ ദൃശ്യം കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. മറ്റൊരു സി.സി.ടി.വി ദിശമാറ്റി മുകളിലോട്ട് തിരിച്ചുവെക്കുകയും ചെയ്തിട്ടുണ്ട്.

സമീപകാലത്ത് പ്രവർത്തനമാരംഭിച്ച കടയുടെ സമീപത്ത് മറ്റ് കടകളും കെട്ടിടങ്ങളുമൊന്നുമില്ലാത്തതും മോഷ്​ടാവിന് തുണയായി. പുറത്തെ ഗ്ലാസ് വാതിലി​െൻറയും ഷട്ടറി​െൻറയും പൂട്ട് തകർത്ത് അകത്തുകടന്ന്​ ഹോം തിയറ്റർ, മിക്സി, മേശയിലുണ്ടായിരുന്ന 25000 രൂപ എന്നിവ കവർന്നു.പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobberyPPE kit
News Summary - Robbery at shop wearing PPE kit
Next Story