Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightബൈക്കിലെത്തിയ സംഘം...

ബൈക്കിലെത്തിയ സംഘം പട്ടാപ്പകൽ ജ്വല്ലറിയിൽനിന്ന് അഞ്ചു പവൻ കവർന്നു

text_fields
bookmark_border
ബൈക്കിലെത്തിയ സംഘം പട്ടാപ്പകൽ ജ്വല്ലറിയിൽനിന്ന് അഞ്ചു പവൻ കവർന്നു
cancel

പയ്യോളി: നഗരമധ്യത്തിൽ പട്ടാപ്പകൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം ജ്വല്ലറിയിൽനിന്ന് അഞ്ചു പവൻ സ്വർണാഭരണം കവർന്നു. ദേശീയപാതയിൽ പയ്യോളി ബസ്​സ്​റ്റാൻഡിന് സമീപത്തെ പ്രശാന്തി ജ്വല്ലറിയിലാണ് കവർച്ച നടന്നത്. തിങ്കളാഴ്ച വൈകീട്ട് 3.30നാണ് സംഭവം.

താലിമാലയും ലോക്കറ്റുമടങ്ങുന്ന പെട്ടി റാക്ക് ശുചീകരിക്കുന്നതി​െൻറ ഭാഗമായി ജ്വല്ലറിയുടമ കൈയിൽ വെച്ച സമയത്ത് മോഷ്​ടാക്കളിൽ ഒരാൾ പൊടുന്നനെ അകത്തുകയറി തട്ടിയെടുക്കുകയായിരുന്നു. സംഘം വടകര ഭാഗത്തേക്കാണ് പോയത്. കോവിഡ് സുരക്ഷ മുൻനിർത്തി ജ്വല്ലറിയിലെ എ.സി ഓഫ് ചെയ്ത് വാതിൽ തുറന്നിട്ട നിലയിലായിരുന്നു. കടയിലുണ്ടായിരുന്ന സി.സി.ടി.വി പ്രവർത്തിക്കാത്തതും മോഷ്​ടാക്കൾക്ക് തുണയായി. റോഡിന് എതിർവശത്തെ സി.സി.ടി.വിയിൽ പൾസർ ബൈക്കിൽ രണ്ടുപേർ വന്ന് നിൽക്കുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.

മോഷ്​ടാക്കളുടേതെന്ന് കരുതുന്ന മൊബൈൽ ഫോൺ കടയുടെ സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്​. പയ്യോളി എസ്.ഐ പി.പി. മനോഹര​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theftjewelery
News Summary - stole jewelery from shop
Next Story