മാപ്പിളപ്പാട്ടിന് മധുവർണം വിതറി എസ്.വി യാത്രയായി
text_fieldsപയ്യോളി: ഹിറ്റ് മാപ്പിളപ്പാട്ടുകളുടെ രചയിതാവും കവിയുമായ ഇരിങ്ങൽ കോട്ടക്കൽ സീതിവീട്ടിൽ ഉസ്മാെൻറ (76) വേർപാട് മാപ്പിളപ്പാട്ട് ആസ്വാദകർക്ക് തീരാനഷ്ടമായി.ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് എസ്.വി. ഉസ്മാൻ വിടവാങ്ങിയത്.
ഒരാഴ്ചയോളം വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിങ്കളാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒട്ടനവധി ഹിറ്റ് മാപ്പിളപ്പാട്ട് ഗാനങ്ങൾ തെൻറ രചനകളിലൂടെ തലമുറകളിലേക്ക് പകർന്നു നൽകിയാണ് എസ്.വി യാത്രയായത്.
'മധുവർണ പൂവല്ലേ, നറുനിലാപൂമോളല്ലേ ....' എന്നു തുടങ്ങുന്ന ഗാനമാണ് ഇവയിൽ ഏറ്റവും വലിയ ഹിറ്റായത്. തുടർന്ന് ' ഇന്നലെ രാവിലെയെൻ മാറത്തുറങ്ങിയ' 'അലിഫ് കൊണ്ട് നാവിൽ മധു പുരട്ടിയോനെ' തുടങ്ങി നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകൾ എസ്.വിയുടെ വരികളായിരുന്നു. ഗായകരായിരുന്ന എരഞ്ഞോളി മൂസ, പീർ മുഹമ്മദ് തുടങ്ങിയവർ ആലപിച്ച ഗാനങ്ങളും, മാപ്പിളപ്പാട്ട്ഗായകൻ താജുദ്ദീൻ വടകരയുടെ പിതാവ് എം. കുഞ്ഞിമൂസ ഈണം നൽകിയ ഗാനങ്ങളിൽ ഏറെയുംഎസ്.വി. ഉസ്മാെൻറ രചനകളായിരുന്നു.
ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകൾ എഴുതുന്നതോെടാപ്പം നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി.ജന്മനാട് ഇരിങ്ങൽ കോട്ടക്കലിൽ ആണെങ്കിലും വടകര നഗരവുമായാണ് ഇദ്ദേഹത്തിന് ആത്മബന്ധങ്ങൾ കൂടുതലായും ഉണ്ടായിരുന്നത്. അവസാനമായി 2021 ജനുവരി 29 ന് തലശ്ശേരി മാപ്പിള കലാകേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ ഒ. അബു പുരസ്കാരം നൽകി ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.