നീലാകാശം, പച്ചക്കടൽ; കൗതുകമായി കടൽവെള്ളത്തിന്റെ നിറംമാറ്റം
text_fieldsപയ്യോളി/ കൊയിലാണ്ടി: തിരമാലയോടൊപ്പം കടൽവെള്ളത്തിന് പച്ച നിറം കലർന്നത് പ്രദേശവാസികൾക്ക് ആശങ്കയും കൗതുകവുമുണർത്തി. ബുധനാഴ്ച രാവിലെയോടെയാണ് പയ്യോളി, കൊളാവിപ്പാലം, കൊയിലാണ്ടി ഭാഗങ്ങളില്‍ പച്ചനിറത്തിൽ വെള്ളം കാണപ്പെട്ടത്. ചെറിയ നിറം മാറ്റം ഉണ്ടാവാറുണ്ടെങ്കിലും ഇത്ര കടും നിറത്തില്‍ കാണുന്നത് ആദ്യമായാണെന്നാന്ന് നാട്ടുകാർ പറയുന്നത്.
നിരവധിയാളുകളാണ് പ്രദേശത്ത് കടലിന്റെ നിറംമാറ്റം കാണാന്‍ എത്തിയത്. നിറംമാറ്റത്തിന് കാരണം തേടിയുള്ള നാട്ടുകാരുടെ ചർച്ചയിൽ കാലാവസഥ വ്യതിയാനം, കടലിലെ ആവാസവ്യവസ്ഥയിലെ മാറ്റം, ഇന്തോനേഷ്യയില്‍ ഉണ്ടായ ഭൂകമ്പം എന്നിവയെല്ലാം നിറംപിടിപ്പിച്ച വിഷയങ്ങളായി. ചൊവ്വാഴ്ച വൈകീട്ട് കൊയിലാണ്ടി തീരത്തിനടുത്ത് തിമിംഗിലം എത്തിയതും വെള്ളത്തിെൻറ നിറം മാറ്റത്തിനൊപ്പം ചര്‍ച്ചയാവുന്നുണ്ട്.
കടൽവെള്ളത്തിന് ചിലപ്പോഴൊക്കെ പല വർണങ്ങൾ വന്നുചേരാറുണ്ട്. ചുവന്ന നിറമാർന്ന 'റെഡ് ടൈലും' ഇരുണ്ട തവിട്ടുനിറവും കടലിൽ പലപ്പോഴും കാണാറുണ്ടെന്ന് മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന നാസർ കാപ്പാട് പറഞ്ഞു. മനുഷ്യരുടെ പ്രവർത്തനത്താലും കാലവർഷത്തിെൻറ ഫലമായും കടലിൽ എത്തുന്ന പോഷകധാതുക്കളുടെ വർധന നിറംമാറ്റത്തിന് കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.