തിക്കോടി അടിപ്പാത; എൻ.എച്ച്.എ.ഐ ഓഫിസിന് മുന്നിൽ പ്രതിഷേധമിരമ്പി
text_fieldsപയ്യോളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി തിക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മലാപറമ്പിലെ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഫിസിനു മുന്നിൽ പ്രതിഷേധമിരമ്പി. പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. അബ്ദുൽ മജീദ് അധ്യക്ഷതവഹിച്ചു.
ചന്ദ്രശേഖരൻ തിക്കോടി, തിക്കോടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ആർ. വിശ്വൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.പി. ഷക്കീല, മേലടി ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.വി. റംല, ശ്രീധരൻ ചെമ്പുഞ്ചില, സുകുമാരൻ മയോണ, അഷറഫ് പുഴക്കര എന്നിവർ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ കെ.വി. സുരേഷ് സ്വാഗതവും ഭാസ്കരൻ തിക്കോടി നന്ദിയും പറഞ്ഞു. വിഷയത്തിൽ കഴിഞ്ഞ ഒന്നരവർഷമായി നാട്ടുകാർ സമരരംഗത്താണ്. പി.ടി. ഉഷ എം.പിയുടെ ഇടപെടലിനെതുടർന്ന് അടിപ്പാത അനുവദിച്ചതായി പ്രഖ്യാപനം വന്നെങ്കിലും തുടർനടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ബഹുജന ധർണ സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.