തിക്കോടി അടിപ്പാത; തിരുവോണ നാളിൽ പട്ടിണിസമരം
text_fieldsപയ്യോളി: ദേശീയപാത വികസനത്തോടനുബന്ധിച്ച് തിക്കോടി ടൗണിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി നേതൃത്വത്തിൽ തിരുവോണനാളിൽ പട്ടിണിസമരം നടത്തി. കഴിഞ്ഞ ദിവസം പൊലീസ് അതിക്രമത്തിൽ തകർത്ത സമരപ്പന്തൽ പുനർനിർമിച്ചാണ് പാതയോരത്ത് ഞായറാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ സമരസമിതി നിരാഹാരമനുഷ്ഠിച്ചത്.
പരിപാടി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമരസമിതി പ്രസിഡന്റ് വി.കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പരിസ്ഥിതിമിത്ര അവാർഡ് ജേതാവ് മണലിൽ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, ജില്ല പഞ്ചായത്ത് മെംബർ വി.പി. ദുൽഖിഫിൽ, ജനപ്രതിനിധികളായ ആർ. വിശ്വൻ, കെ.പി. ഷക്കീല, സന്തോഷ് തിക്കോടി, എൻ.എം.ടി. അബ്ദുല്ലകുട്ടി, ബിനു കാരോളി, പി.വി. റംല, ഉസ്ന, സംഘടന പ്രതിനിധികളായ ഡി. ദീപ, ജയചന്ദ്രൻ, സി. ഹനീഫ മാസ്റ്റർ, ബിജു കളത്തിൽ, ഹംസ കുന്നുമ്മൽ, ഇബ്രാഹിം തിക്കോടി, സഹദ് പുറക്കാട്, പി.കെ. ശശി, ടി.പി. പുരുഷോത്തമൻ, കെ.കെ. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വൈകീട്ട് സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി വി.കെ. അബ്ദുൽ മജീദിന് നാരങ്ങനീര് നൽകി സമരം അവസാനിപ്പിച്ചു. കൺവീനർ കെ.വി. സുരേഷ്കുമാർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.