കൊളാവിപ്പാലത്ത് അപ്രതീക്ഷിത കടൽക്ഷോഭം; രണ്ട് വള്ളങ്ങൾ തകർന്നു
text_fieldsപയ്യോളി: കാലവർഷക്കെടുതിക്ക് സമാനമായ രീതിയിൽ കൊളാവിപ്പാലം കോട്ടക്കടപ്പുറത്ത് അപ്രതീക്ഷിത കടൽക്ഷോഭമുണ്ടായതിനെ തുടർന്ന് രണ്ട് ഫൈബർ വള്ളങ്ങൾ തകർന്നു.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. രാവിലെ നാലോടെ മത്സ്യബന്ധനത്തിനായി പുറപ്പെട്ട തൊഴിലാളികളാണ് വള്ളം തകർന്നതായി കണ്ടെത്തിയത്.
നഗരസഭ അതിർത്തിയായ കോട്ടക്കടപ്പുറം തീരത്ത് നിർത്തിയിട്ട ചെറിയാവി സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് രണ്ടായി മുറിഞ്ഞ നിലയിൽ കാണപ്പെട്ടത്. പുത്തൻപറമ്പത്ത് ബാലകൃഷ്ണന്റെ ഉടമസ്ഥയിലുള്ള മറ്റൊരു വള്ളവും കാൺമാനില്ല . കാണാതായ വള്ളത്തിന്റെ അവശിഷ്ടങ്ങൾ പരിസരത്ത് കണ്ടെത്തിയിട്ടുണ്ട്.
ഏകദേശം ഒരു ലക്ഷം രൂപയിലധികം നഷ്ടം കണക്കാക്കുന്നു. കടൽക്ഷോഭം അതിരൂക്ഷമായ കൊളാവിപ്പാലത്ത് പുലിമുട്ട് നിർമിക്കാത്തത് നാശനഷ്ടങ്ങൾ വർധിക്കാനിടയാക്കുന്നുണ്ട്. അതേസമയം അപ്രതീക്ഷിതമായുണ്ടായ കടൽക്ഷോഭത്തിൽ തീരദേശവാസികളും മത്സ്യതൊഴിലാളികളും ഏറെ ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.