വി.കെ. അബ്ദുറഹ്മാൻ, പയ്യോളി നഗരസഭ ചെയർമാൻ
text_fieldsപയ്യോളി : യു.ഡി.എഫ് മുന്നണിയിലെ ധാരണപ്രകാരം പയ്യോളി നഗരസഭയുടെ അടുത്ത രണ്ടര വർഷത്തേക്കുള്ള ചെയർമാനായി വി.കെ. അബ്ദുറഹ് മാനെ തെരഞ്ഞെടുത്തു. ചെയർമാനെ മുസ്ലിം ലീഗ് നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ.കെ. ബാവ പ്രഖ്യാപിച്ചതായി നിയോജക മണ്ഡലം പ്രസിഡന്റ് വി.പി. ഇബ്രാഹിംകുട്ടിയും ജനറൽ സെക്രട്ടറി സി. ഹനീഫ മാസ്റ്ററും അറിയിച്ചു. ഇതോടെ നിലവിലെ ചെയർമാൻ കോൺഗ്രസിലെ വടക്കയിൽ ഷഫീഖ് വെള്ളിയാഴ്ച രാജിവെക്കും.
ആദ്യത്തെ രണ്ടരവർഷം കോൺഗ്രസിനും അവസാനത്തെ രണ്ടര വർഷം ലീഗിനും ചെയർമാൻ സ്ഥാനം നൽകാമെന്ന മുന്നണി ധാരണയുടെ അടിസ്ഥാനത്തിലാണ് വി.കെ. അബ്ദുറഹ് മാനെ പുതിയ ചെയർമാനായി നിശ്ചയിച്ചത്. 24ാം ഡിവിഷനായ പയ്യോളി വെസ്റ്റിൽ നിന്നാണ് വി.കെ. അബ്ദുറഹ് മാൻ നഗരസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.