Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPayyolichevron_rightമത്സ്യവിൽപന സംബന്ധിച്ച...

മത്സ്യവിൽപന സംബന്ധിച്ച തർക്കത്തിൽ യുവാവിന് കുത്തേറ്റു; പ്രതി പിടിയിൽ

text_fields
bookmark_border
fish sale;
cancel
camera_alt

തി​ക്കോ​ടി കോ​ഴി​പ്പു​റ​ത്ത് മ​ത്സ്യ​വി​ൽ​പ​ന സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തി​ൽ യു​വാ​വി​നെ കു​ത്തി പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി​യു​ടെ മ​ത്സ്യ​വി​ൽ​പ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ തീ​യി​ട്ട​നി​ല​യി​ൽ

പ​യ്യോ​ളി: തി​ക്കോ​ടി കോ​ഴി​പ്പു​റ​ത്ത് മ​ത്സ്യ​വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ യു​വാ​വി​ന് കു​ത്തേ​റ്റു. കോ​ഴി​പ്പു​റം കാ​യ​ലാ​ട്ട് ആ​ദ​ർ​ശി​നാ​ണ് (23) വ​യ​റ്റി​ൽ ക​ത്തി​കൊ​ണ്ട് കു​ത്തേ​റ്റ​ത്. മൊ​ട​ക്ക​ല്ലൂ​ർ മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി.

സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ കൊ​യി​ലാ​ണ്ടി കൊ​ല്ലം തി​രു​വോ​ത്ത് ഹൗ​സി​ൽ യ​ദു​പ്ര​സാ​ദി​നെ​തി​രെ (20) കൊ​യി​ലാ​ണ്ടി പൊ​ലീ​സ് കേ​സെ​ടു​ത്തു. ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ തി​ക്കോ​ടി പ​ഞ്ചാ​യ​ത്ത് - പു​റ​ക്കാ​ട് റോ​ഡി​ൽ പ​ള്ളി​ക്ക​ര കോ​ഴി​പ്പു​റം ജ​ങ്ഷ​നി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ റോ​ഡ​രി​കി​ൽ മ​ത്സ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​രും മ​ത്സ്യ​വി​ൽ​പ​ന​ക്കാ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.

പ​ഴ​കി​യ മ​ത്സ്യം വി​ൽ​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് മ​ത്സ്യാ​വ​ശി​ഷ്ട​ങ്ങ​ൾ അ​ട​ങ്ങു​ന്ന മ​ലി​ന​ജ​ലം റോ​ഡി​ൽ ഒ​ഴു​ക്കു​ക​യും ബ​ഹ​ള​മു​ണ്ടാ​ക്കി വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​ന് എ​തി​രെ​യും സ​മീ​പ​വാ​സി​ക​ൾ നി​ര​വ​ധി ത​വ​ണ താ​ക്കീ​ത് ചെ​യ്തി​രു​ന്നു. ശ​നി​യാ​ഴ്ച വൈ​കീ​ട്ടും വി​ൽ​പ​ന ന​ട​ത്തു​ന്ന ശ്രീ​ജ​യും മ​ക​ൻ യ​ദു​പ്ര​സാ​ദും നാ​ട്ടു​കാ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഒ​ടു​വി​ൽ രാ​ത്രി ഒ​മ്പ​തോ​ടെ വി​ൽ​പ​ന​ക്കാ​രാ​യ ഇ​രു​വ​രും കോ​ഴി​പ്പു​റം ത​ച്ച​റോ​ത്ത് താ​ഴെ​ക്കു​നി അ​നൂ​പി​ന്റെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് അ​നൂ​പി​ന്റെ സു​ഹൃ​ത്ത് ആ​ദ​ർ​ശി​ന് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​തി​യു​ടെ മ​ത്സ്യ​വി​ൽ​പ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ തീ​യി​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbedcustodydisputefish sale
News Summary - Youth stabbed in dispute over fish sale; Accused in custody
Next Story