പെരുവണ്ണാമൂഴി ആശുപത്രിയിൽ ‘108 ആംബുലൻസ്’ എത്തി
text_fieldsപേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ ‘108 ആംബുലൻസി’ന്റെ സേവനം പുനരാരംഭിച്ചു. ഇവിടെയുണ്ടായിരുന്ന ആംബുലൻസ് കുറച്ചു മാസങ്ങളായി പിൻവലിച്ചിരിക്കുകയായിരുന്നു. ഇതു കാരണം രോഗികളും ആശുപത്രി അധികൃതരും വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. മെഡിക്കൽ ഓഫിസർ പ്രശ്നം ബന്ധപ്പെട്ട മേലധികാരികളെ അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. വിഷയം ആഗസ്റ്റ് മാസത്തിൽ നടന്ന കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ സമിതി അംഗവും കേരള കോൺഗ്രസ് (ജേക്കബ്) ജില്ല ജനറൽ സെക്രട്ടറിയുമായ രാജൻ വർക്കി ഉന്നയിച്ചു. പ്രശ്നം പരിഹരിക്കാൻ വികസന സമിതി തീരുമാനമെടുത്ത് ബന്ധപ്പെട്ട വകുപ്പ് മേധാവികളെയും ജില്ല കലക്ടറെയും അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന് ‘108 ആംബുലൻസ്’ അനുവദിച്ചതായി ബന്ധപ്പെട്ട അധികാരികൾ അറിയിച്ചിട്ടുണ്ടെന്നും ഈ മാസം നാലാം തീയതി മുതൽ സർവിസ് ആരംഭിക്കുമെന്നും തഹസിൽദാർ സി.പി. മണി ഈ മാസം രണ്ടിന് നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ രേഖാമൂലം അറിയിച്ചു.പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ ‘108 ആംബുലൻസ്’ എത്തി. വിദഗ്ധ ചികിത്സ ആവശ്യമുള്ള ഒരു കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു സേവനവും തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.