പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ 8.50 കോടിയുടെ വാർഷിക പദ്ധതി
text_fieldsപേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി രൂപവത്കരണ വികസന സെമിനാർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
8.50 കോടിയുടെ വാർഷിക പദ്ധതിക്കാണ് രൂപം നൽകിയത്. ധനകാര്യ കമീഷൻ ഗ്രാന്റ് 1.20 കോടി, പട്ടികജാതി പ്രത്യേക ഘടക വസതി 1. 75 കോടി, പട്ടിക വർഗം 4.44 ലക്ഷം, മെയ്ന്റനൻസ് ഗ്രാന്റ് 16.8 ലക്ഷം, ജനറൽ പദ്ധതി 3.40 കോടി, ഹെൽത്ത് ഗ്രാന്റ് 42 ലക്ഷം എന്നിവ ഉൾപ്പെടുന്ന വാർഷിക പദ്ധതിക്കാണ് രൂപം നൽകിയത്.
ബ്ലോക്ക് ഓഫിസ് കെട്ടിടം പൂർത്തീകരണം, എ.ബി.സി സെന്റർ, ആർ.ആർ.എഫ് പൂർത്തീകരണം, സി.ഡി.എം.സി, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണം, സമഗ്ര കാർഷിക പദ്ധതികൾ, പാലിയേറ്റിവ് രോഗികൾക്കുള്ള സമാശ്വാസ പദ്ധതികൾ, സമഗ്ര കോളനി നവീകരണം, താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റർ വിപുലീകരണം എന്നിവയാണ് പ്രധാന പദ്ധതികൾ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു അധ്യക്ഷതവഹിച്ചു. ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സജീവൻ പദ്ധതി രേഖ അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ. ശശി, ശാരദ പട്ടേരികണ്ടി, വി.കെ. പ്രമോദ്, ബ്ലോക്ക് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ശശികുമാർ പേരാമ്പ്ര, ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ പി.കെ. രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, വർക്കിങ് ഗ്രൂപ് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.