സിസ്റ്റർ ലിനിയുടെ മക്കൾക്ക് അമ്മയുടെ ചിത്രവുമായി ഒരതിഥി
text_fieldsപേരാമ്പ്ര: ആത്മാർഥ സേവനത്തിന്റെ ജ്വലിക്കുന്ന രക്തസാക്ഷി സിസ്റ്റർ ലിനിയുടെ മക്കൾക്ക്, അമ്മയുടെ വ്യത്യസ്തമായൊരു ചിത്രമാണ് പാലക്കാട്ടുനിന്ന് ഒരു അതിഥിയെത്തി നൽകിയത്. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഇളവംപാടത്ത് വാണിയംകോട്ടില്‍ അനിലയാണ്, നിപ രോഗബാധിതനെ പരിചരിക്കുന്നതിനിടയില്‍ രോഗബാധിതയായി മരണം വരിച്ച ലിനിയുടെ സ്ട്രിങ് പോട്രേയ്റ്റുമായി വീട്ടിലെത്തിയത്.
വൃത്താകൃതിയില്‍ ഉറപ്പിച്ച ആണികളില്‍ നൂലുകള്‍ മെനഞ്ഞ് ചിത്രരചന രീതിയാണ് സ്ട്രിങ് പോട്രേയ്റ്റ്. രാഷ്ട്രപിതാവ് ഗാന്ധിജി, ഭരണഘടന ശില്പി അംബേദ്കര്‍, പാവങ്ങളുടെ അമ്മ മദര്‍ തെരേസ, മുന്‍പ്രധാനമന്ത്രി ഇന്ദിരഗാന്ധി, ബഹിരാകാശ സഞ്ചാരി കല്പന ചൗള, കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമമടഞ്ഞ ക്യാപ്റ്റന്‍ വിക്രം ബത്ര, മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം, സംഗീതഞ്ജന്‍ എ. ആര്. റഹ്മാന്, ഒളിമ്പ്യന്‍ മേരികോം എന്നവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സിസ്റ്റര്‍ ലിനിയുടെ ചിത്രവും ഒരുക്കിയത്.
ചെമ്പനോടയിലെ ലിനിയുടെ വീട്ടിലെത്തി തന്റെ സൃഷ്ടി ലിനിയുടെ മക്കളായ റിതുല്‍, സിദ്ധാർഥ്, അമ്മ രാധ എന്നിവര്‍ക്ക് കൈമാറി. പിതാവ് അനില്‍, സഹോദരന് ആദിത്യകുമാര്‍ എന്നിവരും അനിലക്ക് ഒപ്പമുണ്ടായിരുന്നു. നെഹ്റു കോളജ് ബി.ആര്‍ക്ക് വിദ്യാർഥിനിയാണ് അനില. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തംഗം രാജേഷ് തറവട്ടത്ത്, പൊതു പ്രവര്ത്തകൻ സുഭാഷ് ഹിന്ദോളം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.