ഒരു മാസത്തിനുശേഷം പേരാമ്പ്ര മത്സ്യ മാർക്കറ്റ് തുറന്നു
text_fieldsപേരാമ്പ്ര: 35 ദിവസം അടഞ്ഞുകിടന്ന പേരാമ്പ്ര മത്സ്യ മാർക്കറ്റ് ശനിയാഴ്ച തുറന്നു പ്രവർത്തിച്ചു. വളരെ കുറച്ച് കച്ചവടക്കാരാണ് ആദ്യ ദിവസം മാർക്കറ്റിലുണ്ടായിരുന്നത്. തൊഴിലാളികളെ എടുക്കുന്നതു സംബന്ധിച്ച തർക്കത്തിൽ സംഘർഷമുണ്ടായതിനെതുടർന്ന് ആഗസ്റ്റ് 20നാണ് മത്സ്യ മാർക്കറ്റ് അടക്കാൻ ജില്ല കലക്ടർ ഉത്തരവിട്ടത്.
തുടർന്ന് ജില്ല കലക്ടർ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ച് സമവായത്തിൽ എത്തുകയായിരുന്നു. മൂന്ന് സി.ഐ.ടി.യു പ്രവർത്തകരെ മാർക്കറ്റിൽ എടുക്കാൻ എസ്.ടി.യു അനുവദിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. എന്നാൽ, ശനിയാഴ്ച പുതിയ ആളുകൾ മത്സ്യവിൽപനക്ക് എത്തിയിട്ടില്ല. കഴിഞ്ഞ ഒരു മാസക്കാലമായി മത്സ്യ മാർക്കറ്റ് തുറക്കാത്തതു കാരണം തൊഴിലാളികളും പൊതുജനങ്ങളും ഏറെ പ്രയാസത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.