നാടിൻെറ കണ്ണീരായി അഹല്യ കൃഷ്ണയുടെ അന്ത്യയാത്ര
text_fields
പേരാമ്പ്ര: നാടിനെ ഒന്നാകെ കണ്ണീർമഴയത്ത് നിർത്തിയാണ് അഹല്യ കൃഷ്ണ അന്ത്യയാത്രയായത്. കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാടിെൻറ മകളും പേരാമ്പ്ര സെൻറ് ഫ്രാൻസിസ് സ്കൂൾ വിദ്യാർഥിനിയുമായ അഹല്യ ഞായറാഴ്ച രാവിലെ കൂത്താളി രണ്ടേ ആറിൽ സ്കൂട്ടറിൽ ലോറിയിടിച്ചാണ് മരിച്ചത്. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും നാട്ടുകാരും സഹപാഠികളും അധ്യാപകരും ഉൾപ്പെടെ നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടം പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുവന്ന മൃതദേഹം സെൻറ് ഫ്രാൻസിസ് സ്കൂളിലാണ് ആദ്യമെത്തിച്ചത്. സഹപാഠികളുടെയും അധ്യാപകരുടെയും അന്തിമോപചാരത്തിനുശേഷം 12 മണിയോടെ കടിയങ്ങാട്ടെ ആർപ്പാംകുന്നത്ത് വസതിയിൽ എത്തിച്ചു. മൃതദേഹം ഒരു നോക്കുകാണാനായി നിരവധി പേരാണ് ഇവിടെ തടിച്ചുകൂടിയിരുന്നത്. വിവിധ സംഘടനകൾക്കുവേണ്ടി മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു.
പൊതുദർശനം പൂർത്തിയാക്കിയശേഷം കല്ലോട്ടെ വീട്ടുവളപ്പിൽ എത്തിച്ച് സംസ്കരിച്ചു. എം.കെ. രാഘവൻ എം.പി, മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഡി.സി.സി പ്രസിഡൻറ് കെ. പ്രവീൺകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ്, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്, കർണാടക പി.സി.സി സെക്രട്ടറി ടി.എം. ഷാഹിദ് തേക്കിൽ, കോൺഗ്രസ് നേതാക്കളായ കെ.സി. അബു, എൻ. സുബ്രഹ്മണ്യൻ, കെ. ബാലനാരായണൻ, വി.എം. ചന്ദ്രൻ, ഐ. മൂസ, കെ. രാമചന്ദ്രൻ, യു.വി. ദിനേശ് മണി, അച്യുതൻ പുതിയേടത്ത്, മുനീർ എരവത്ത്, രാജൻ മരുതേരി, കെ.കെ. വിനോദൻ, രാജേഷ് കീഴരിയൂർ, ഇ.വി. രാമചന്ദ്രൻ, ഇ. അശോകൻ, കെ.പി. വേണുഗോപാൽ, കെ.പി. രാജൻ, ജെ.ഡി.എസ് ജില്ല പ്രസിഡൻറ് കെ. ലോഹ്യ, അഡീഷനൽ ഡി.എം.ഒ ഡോ. പീയൂഷ് നമ്പൂതിരിപ്പാട്, മുൻ എം.എൽ.എ കെ. കുഞ്ഞമ്മദ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ പി. ഗവാസ്, എം. ധനീഷ് ലാൽ, വി.പി. ദുൽഖിഫിൽ, ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഉണ്ണി വേങ്ങേരി, വി.കെ. പ്രമോദ്, കെ. സുനിൽ, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ. അസീസ്, സി.പി.ഐ ജില്ല കമ്മിറ്റി അംഗം എ.കെ. ചന്ദ്രൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി, മുൻ പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിങ് പ്രസിഡൻറ് ടി. സിദ്ദീഖ്, മുൻ എം.എൽ.എ എ.കെ. പത്മനാഭൻ, എസ്.വൈ.എസ് ജില്ല സെക്രട്ടറി സയ്യിദ് അലി തങ്ങൾ തുടങ്ങിയവർ ഞായറാഴ്ച വസതിയിലെത്തി അനുശോചനം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.