പ്രവാസിയുമായി പോയ ടാക്സിക്ക് നേരെ ആക്രമണം
text_fieldsപേരാമ്പ്ര: വിദേശത്തുനിന്ന് വന്ന ആളെ ഇറക്കി തിരിച്ചു പോവുകയായിരുന്ന നെടുമ്പാശ്ശേരിയിലെ ടാക്സിക്ക് നേരെ പേരാമ്പ്രയില്‍ ആക്രമണം. സംസ്ഥാന പാതയിൽ പേരാമ്പ്ര കല്ലോട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം വ്യാഴാഴ്ച്ച രാവിലെ ഒമ്പതോടെയാണ് സംഭവം.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സർവിസ് നടത്തുന്ന കെ.എല്‍ 63 സി 6264 നമ്പര്‍ ഇന്നോവ ടാക്സി കാറാണ് കേടുവരുത്തിയത്. പുലര്‍ച്ചെ 3.30ന് നരിപ്പറ്റ സ്വദേശി ഷലിന് രാജ് വിളിച്ചുവന്നതാണ് ഈ വാഹനം. ഇയാളെ വീടിനു സമീപം ഇറക്കിയശേഷം തിരിച്ച് നെടുമ്പാശ്ശേരിക്ക് പോവുന്നതിനിടയിലാണ് ആക്രമണം ഉണ്ടായതെന്ന് ഡ്രൈവര്‍ എറണാകുളം കാഞ്ഞൂര്‍ സ്വദേശി കെ.പി. അനീഷ് പറഞ്ഞു. രണ്ടു കാറുകളിലായി എത്തിയ ആറംഗ സംഘമാണ് ഇന്നോവ തടഞ്ഞിട്ട് ടയറുകള്‍ കുത്തിക്കീറിയത്.എറണാകുളം രജിസ്ട്രേഷനുള്ള എര്‍ട്ടിഗ കാറിലും നമ്പര്‍ േപ്ലറ്റ് മറച്ച നിലയിലുള്ള സ്വിഫ്റ്റ് ഡിസയര്‍ കാറിലുമായാണ് സംഘം എത്തിയത്.
സംഭവത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി ഉച്ചയോടെ ക്രെയിൻ ഉപയോഗിച്ച് ടാക്സി റോഡരികിലേക്ക് മാറ്റി.സംഘത്തിലുള്ള ഒരാള്‍ നെടുമ്പാശ്ശേരിയില്‍ കള്ള ടാക്സി ഓടിക്കുന്ന വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞതായി അനീഷ് പൊലീസിനോടു പറഞ്ഞു.പേരാമ്പ്ര പൊലീസ് ഇന്‍സ്പെക്ടര്‍ എം. സജീവ് കുമാറിെൻറ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.