കടുവാപ്പേടിയിൽ ചക്കിട്ടപാറ; ഉറപ്പിക്കാതെ വനപാലകർ
text_fieldsപേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് വാർഡ് ഏഴിൽ മൂന്നിടങ്ങളിലായി കടുവയെ കണ്ടെന്ന് നാട്ടുകാർ. എന്നാൽ ദിവസം മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിലും കടുവയുടെ സൂചന ലഭിച്ചില്ലെന്നാണ് പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകർ പറയുന്നത്. ബുധനാഴ്ച പുലര്‍ച്ചെ പെരുവണ്ണാമൂഴി വട്ടക്കയം ഭാഗത്ത് കടുവയെ കണ്ടെന്ന് ആദ്യം പറഞ്ഞത് റബര്‍ ടാപ്പിങ്ങിന് പോവുകയായിരുന്ന ദമ്പതികളാണ്.
ഇവർ നൽകിയ വിവരത്തെ തുടർന്ന് വനപാലകരും പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ വൈകീട്ട് ഏഴോടെ പെരുവണ്ണാമൂഴി ഇളങ്കോട് മേഖലയില്‍ പൈകയില്‍ ഷാന്റിയുടെ വീട്ടുമുറ്റത്ത് കടുവയെ കണ്ടതായി പറയുന്നു. പരുത്തിപാറ വിനീതിന്റെ കൃഷിയിടത്തിലും രാത്രി ഒമ്പതോടെ കടുവയെ കണ്ടതായി ജോലിക്കാര്‍ പറഞ്ഞു. എന്നാൽ വ്യാഴാഴ്ചയും തിരച്ചിൽ നടത്തിയിട്ടും കടുവയുടെ ഒരു സൂചനയും ലഭിച്ചില്ല. വനം വകുപ്പുദ്യോഗസ്ഥർ ശക്തമായ നിരീക്ഷണവും പരിശോധനയും പട്രോളിങ്ങും നടത്തുന്നുണ്ടെന്നു റേഞ്ചർ കെ.വി. ബിജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.