ചേർമല ടൂറിസം പ്രവൃത്തിക്ക് ഇനി വേഗം കൂടും
text_fieldsപേരാമ്പ്ര: ചേർമല ടൂറിസം പ്രവൃത്തി ഇനി അതിവേഗത്തിൽ നടക്കും. ഒരു മാസം മുമ്പ് 3.59 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. നേരത്തേ ഡി.ടി.പി.സി നേതൃത്വത്തില്‍ ആറുകോടിയുടെ പദ്ധതി തയാറാക്കി സര്‍ക്കാറിെൻറ അനുമതിക്കായി സമര്‍പ്പിച്ചിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പദ്ധതിക്ക് 3.59 കോടി അനുവദിച്ചത്. ഓപണ്‍ എയര്‍ തിയറ്റര്‍ ഉള്‍പ്പെടെ പാര്‍ക്കിനാവശ്യമായ അടിസ്ഥാന വികസനങ്ങള്‍ക്കാണ് തുക വിനിയോഗിക്കുക.
കരകൗശലവസ്തുക്കളുടെ വില്പനക്കായി വര്‍ക്ക്ഷെഡ്, നടപ്പാത, സഞ്ചാരികള്‍ക്ക് പ്രാഥമിക സൗകര്യങ്ങളൊരുക്കല്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
ചേര്‍മലയിലും സമീപത്തെ നരിക്കിലാപുഴ കേന്ദ്രീകരിച്ചും ടൂറിസം പദ്ധതി നടപ്പാക്കും. നരിനഞ്ചയെന്ന ചെങ്കല്‍ ഗുഹയും ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. പുരാവസ്തുവകുപ്പിെൻറ നേതൃത്വത്തില്‍ ഗുഹയിൽ പരിശോധന നടത്തുകയും മണ്ണ് നീക്കം ചെയ്തിട്ടുള്ളതിനാല്‍ ഗുഹക്കുള്ളിലൂടെയും സഞ്ചരിക്കാവുന്നതാണ്. നിരവധി പേര് ഇപ്പോഴും ദിനംപ്രതി ഇവിടെ കാഴ്ച കാണാനെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.