ചെറുവണ്ണൂർ ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു
text_fieldsപേരാമ്പ്ര: 28ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെറുവണ്ണൂർ പഞ്ചായത്തിലെ കക്കറമുക്ക് 15ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തി പ്രചാരണം ആരംഭിച്ചു.
വനിത ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി. മുംതാസ് ആണ് യു.ഡി.എഫ് സ്ഥാനാർഥി. കഴിഞ്ഞ മൂന്നു തവണയും സ്വതന്ത്ര സ്ഥാനാർഥിയെ പരീക്ഷിച്ച ലീഗ് ഇത്തവണ സ്വന്തം ചിഹ്നത്തിൽ പാർട്ടി അംഗത്തെത്തന്നെയാണ് മത്സരിപ്പിക്കുന്നത്. എൽ.ഡി.എഫിൽ സി.പി.ഐക്കാണ് സീറ്റ്. ഇവരുടെ സ്ഥാനാർഥി ചർച്ച പൂർത്തിയായിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ 11 ഓടെ സ്ഥാനാർഥിപ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്. ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.ഐ അംഗം ഇ.ടി. രാധ അന്തരിച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വനിതാ സംവരണ സീറ്റിൽ എസ്.സി വിഭാഗത്തിൽപ്പെട്ട വനിതയെ മത്സരിപ്പിച്ച് വിജയിപ്പിച്ചതുകൊണ്ടാണ് എസ്.സി സംവരണമായ പ്രസിഡന്റ് പദം എൽ.ഡി.എഫിൽ സി.പി.ഐക്ക് ലഭിച്ചത്. എന്നാൽ, ഇത്തവണ അവർ മത്സരിപ്പിക്കുന്നത് എസ്.സി വിഭാഗത്തിലുള്ളവരെയല്ലെന്നാണ് വിവരം.
പഞ്ചായത്ത് ഭരണം തീരുമാനിക്കുന്ന തെരഞ്ഞെടുപ്പായതുകൊണ്ട് വീറും വാശിയും കൂടുതലാണ്. 15 വാർഡുള്ള ചെറുവണ്ണൂരിൽ ഇരു മുന്നണികളും ഏഴ് വീതം നേടി നിൽക്കുകയാണ്. യു.ഡി.എഫ് സ്ഥാനാർഥിപ്രഖ്യാപനം പാണക്കാട് റഷീദ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
തെരഞ്ഞെടുപ്പ് കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ചെറുവോട്ട് കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ടി. അഷറഫ്, എൻ.കെ. ഇബ്രാഹിം, സി.പി.എ. അസീസ്, സത്യൻ കടിയങ്ങാട്, പി.കെ. രാഗേഷ്, രാജൻ മരുതേരി, കെ.ടി.എ. ലത്തീഫ്, വി.പി. ദുൽകിഫിൽ, കരീം കൊച്ചേരി.
പുതുക്കുടി അബ്ദുറഹ്മാൻ, എം.കെ. സുരേന്ദ്രൻ, ഒ. മമ്മു, പി.കെ. മൊയ്ദീൻ, വി.ബി. രാജേഷ്, എം.വി. മുനീർ, എൻ.എം. കുഞ്ഞബ്ദുള്ള, സി.പി. കുഞ്ഞമ്മദ്, കെ.കെ. വിനോദൻ, ശ്രീഷ ഗണേഷ്, സുബൈദ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.