അഗ്നി വീർ ആയി സഹോദരങ്ങൾ
text_fieldsപേരാമ്പ്ര: ഇന്ത്യൻ സൈന്യത്തിന്റെ പുതിയ റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥ് പ്രകാരം ഒരേ ദിവസമെഴുതിയ പരീക്ഷയിൽ സഹോദരങ്ങളായ കോളജ് വിദ്യാർഥികൾക്ക് സൈന്യത്തിലേക്ക് പ്രവേശനം ലഭിച്ചു.
നരയംകുളം തണ്ടപ്പുറത്തുമ്മൽ ടി. പി. ഷൈബു - ഷീജ ദമ്പതികളുടെ മക്കളായ അനന്തകൃഷ്ണൻ, ആദിത്യദേവ് എന്നിവരാണ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാവുന്നത്.
അനന്തു പേരാമ്പ്ര ഗവ. സി.കെ.ജി.എം കോളജിലും ആദി ചേളന്നൂർ എസ്.എൻ കോളജിലും പഠിക്കുകയായിരുന്നു. നല്ല ഫുട്ബാൾ കളിക്കാരായ ഇവർ സ്കൂൾ, കോളജ് ടീമുകളിൽ അംഗങ്ങളായിരുന്നു.
ഇരുവരും കഠിനാധ്വാനം നടത്തിയാണ് ആദ്യ ശ്രമത്തിൽ തന്നെ സൈന്യത്തിൽ പ്രവേശനം നേടിയത്. ഇരുവരും തമ്മിൽ രണ്ട് വയസിന്റെ വ്യത്യാസമാണുള്ളത്. ഇളയവനായ ആദി കഴിഞ്ഞ ബുധനാഴ്ച ഊട്ടിയിലേക്കും ജ്യേഷ്ഠൻ അനന്തു വെള്ളിയാഴ്ച ബംഗളൂരുവിലേക്കും പരിശീലനത്തിനായി പുറപ്പെട്ടു.
ഇരുവർക്കും ജോലി ലഭിച്ചതോടെ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾക്കാണ് ചിറക് മുളച്ചത്. എരഞ്ഞോളി താഴെ മഹാത്മ യൂത്ത് ക്ലബ് അംഗങ്ങമായ ഇരുവർക്കും ക്ലബ് യാത്രയയപ്പ് നൽകി. തണപ്പുറം അയന കുടുംബശ്രീയും ഇരുവരേയും അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.