പേരാമ്പ്രയിൽ കോൺഗ്രസ് വിമതർ യോഗം ചേർന്നു; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം
text_fieldsപേരാമ്പ്ര: നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പേരാമ്പ്രയിൽ വിമതർ യോഗം ചേർന്നു. നേതൃത്വത്തിെൻറ പിടിവാശിയും സാധാരണക്കാരായ പ്രവര്‍ത്തകരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാതെയുള്ള പ്രവര്‍ത്തനവുമാണ് ദയനീയ പരാജയത്തിന് കാരണമെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
കോണ്‍ഗ്രസിനെ വിറ്റ് കാശാക്കാന്‍ ആരെയും അനുവദിക്കില്ല. ബ്ലോക്കിലെ ഒരു പഞ്ചായത്തില്‍പോലും പാര്‍ട്ടിയെയോ മുന്നണിയെയോ ഭരണത്തിലെത്തിക്കാന്‍ സാധിക്കാത്തതും നിലവിലുണ്ടായിരുന്ന പഞ്ചായത്ത് കൈമോശം വരുത്തുകയും ചെയ്ത ബ്ലോക്ക് നേതൃത്വത്തെ മാറ്റാന്‍ ജില്ല കമ്മിറ്റി തയാറാവണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. യു.ഡി.എഫ് മുന്‍ നിയോജക മണ്ഡലം കണ്‍വീനറും ഗ്രാമപഞ്ചായത്ത് എട്ടാം വര്‍ഡില്‍ വിമത സ്ഥാനാർഥിയുമായ പി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
28 വര്‍ഷമായി സംഘടന തെരഞ്ഞെടുപ്പ് നടക്കാത്ത കോണ്‍ഗ്രസില്‍ പെട്ടിചുമക്കുന്നവരെയും വസ്ത്രമലക്കിക്കൊടുക്കുന്നവരെയും ഭാരവാഹികളാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഇതിനെതിരെയുള്ള പോരാട്ടത്തിനാണ് തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി അംഗവും മുന്‍ മണ്ഡലം പ്രസിഡൻറുമായ വാസു വേങ്ങേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രതീഷ് നടുക്കണ്ടി സ്വാഗതം പറഞ്ഞു.
ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡൻറ് റാണി ജോർജ്, വി.കെ. നാരായണന് അടിയോടി, വി. വിനോദന്‍, നടുക്കണ്ടി രാജന്, വി.പി. ഇബ്രാഹിം, അഡ്വ. കെ.ജെ. മേരി, സതീശന് നീലാംബരി, കരിമ്പില്‍ കരീം, ഒ. രാജീവന്, ചന്ദ്രന് പടിഞ്ഞാറക്കര, വത്സന് നായര്‍, എന്‍.പി. കുഞ്ഞിക്കണ്ണന്, കെ.വി. ശങ്കരന് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.