ചേർമലയിൽ കുടിവെള്ളം മുട്ടിച്ച് ടൂറിസം പദ്ധതിയുടെ നിർമാണ പ്രവൃത്തിയെന്ന്
text_fieldsപേരാമ്പ്ര: ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ ചേർമലയിൽ ഡി.ടി.പി.സിക്ക് കീഴിൽ നടക്കുന്ന ടൂറിസം പദ്ധതിയുടെ നിർമാണ പ്രവൃത്തിക്കായി ചേർമല നടുക്കണ്ടിമീത്തൽ എസ്.സി കുടിവെള്ള പദ്ധതിയിൽനിന്ന് അനധികൃതമായി വെള്ളം എടുക്കുന്നതായി പരാതി. കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളോ കമ്മിറ്റിയോ അറിയാതെയാണ് വെള്ളമെടുക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.നിരന്തരമായി പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്ന കുടിവെള്ള പദ്ധതിയിൽനിന്ന് ആവശ്യത്തിനനുസരിച്ച് ഗുണഭോക്താക്കൾക്ക് വെള്ളം ഉപയോഗിക്കാൻപോലും കഴിയാത്ത സാഹചര്യത്തിലാണ് അനധികൃതമായി ഈ ഈ വെള്ളമൂറ്റൽ.
രണ്ടു ദിവസം കൂടുമ്പോൾ മാത്രം മോട്ടോർ അടിച്ച് വെള്ളം ശേഖരിച്ചും പുറത്തുനിന്ന് പണം കൊടുത്ത് കുടിവെള്ളം വാങ്ങിയും ജീവിക്കുന്ന ചേർമല നിവാസികളോടാണ് ഉന്നതരുടെ നിർദേശപ്രകാരം കരാറുകാർ ഈ വിധം പെരുമാറുന്നതെന്ന് ഗ്രാമപഞ്ചായത്തംഗം അർജുൻ കറ്റയാട്ട് ചൂണ്ടിക്കാട്ടി. പാവങ്ങളുടെ കുടിവെള്ളം ഇല്ലാതാക്കി മുന്നോട്ടുപോവാൻ ഒരു കരാറുകാരനെയും അനുവദിക്കില്ലെന്നും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത് ഏത് ഉന്നതരായാലും ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും അർജുൻ മുന്നറിയിപ്പ് നൽകി. നടപടി ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.