കോഴിലേലത്തിലൂടെ കോവിഡ് പ്രതിരോധത്തിന് തുക കണ്ടെത്തി
text_fieldsപേരാമ്പ്ര: ഓൺലൈൻ കോഴിലേലത്തിലൂടെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് തുക കണ്ടെത്തി പ്ലസ് വണ്‍ വിദ്യാര്‍ഥി. കൂത്താളി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും സ്കൂള്‍ എന്‍.എസ്.എസ് വളൻറിയറുമായ എ.എസ്. ഹരിനന്ദ് വീട്ടില്‍ സ്വന്തമായി ഉണ്ടാക്കിയ ഇന്‍ക്യുബേറ്ററില്‍ വിരിയിച്ചു വളര്‍ത്തിയ കോഴിയെയാണ് വാട്സ്ആപ് ഗ്രൂപ്പില്‍ ലേലം ചെയ്തത്. കൂത്താളി പഞ്ചായത്ത് മെംബർ കെ.പി. സജീഷിന്റെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചപ്പോള്‍ ലേലം വന്‍ വിജയമായി. തളരാതിരിക്കാന്‍, തണലേകാന്‍ എന്ന വാട്സ്ആപ് ഗ്രൂപ്പിലൂടെയാണ് കോഴിയെ ലേലം ചെയ്തത്.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ബിന്ദു, പി. കൃഷ്ണദാസ്, ദീക്ഷിത് പണക്കാട്, പ്രേമ, ജിഷ്ണു, അശ്വന്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എം. അനൂപ് കുമാര്‍, രാമദാസ്, ശരത് തച്ചറോത്തു, അനീഷ് ഉണ്ണിക്കണ്ടിയില് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.