ഹെമിൽ ഇടതുകരംകൊണ്ട് എഴുതിക്കയറിയത് ബുക് ഓഫ് റെക്കോഡിലേക്ക്
text_fieldsപേരാമ്പ്ര: ഇടതുകരംകൊണ്ട് എഴുതുന്നതുതന്നെ വലിയ കാര്യമാണ്. എന്നാൽ, നല്ല വടിവൊത്ത അക്ഷരത്തിൽ ഒരു തരത്തിലല്ല പതിനൊന്ന് തരത്തിലാണ് വടക്കുമ്പാട് ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥിയായ ഹെമില്‍ എം. ഗ്രെസ് എഴുതുന്നത്. വ്യത്യസ്ത കൈയക്ഷരങ്ങളിൽ എഴുതി ഈ ഒമ്പതാം ക്ലാസുകാരൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലേക്കാണ് എത്തിയത്. ചെറുപ്പം മുതലേ ആരുടെ കൈയക്ഷരവും അതേപോലെ പകർത്തി എഴുതും. കോവിഡിനെ തുടർന്ന് വീട്ടിലായതോടെ 'മലയാളം' എന്ന് പതിനൊന്ന് തരത്തിലെഴുതി ഒരു കൗതുകത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലേക്ക് അയച്ചതായിരുന്നു.
റെക്കോഡിനര്‍ഹനായ വിവരം അറിഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നിയതായി ഹെമിൽ പറഞ്ഞു. പഠനത്തില്‍ മിടുക്കനായ ഹെമിൽ എല്‍.എസ്എസ്, യു.എസ്.എസ് സ്കോളര്‍ഷിപ്പുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ചിത്രരചനയിലും കഴിവ് തെളിയിച്ച ഈ മിടുക്കൻ നന്നായി നൃത്തവും ചെയ്യും.
ഡാൻസ് ചെയ്തതിന് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന മെഡിക്കൽ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹെമിൽ സഹോദരിക്കൊപ്പം റസ്പുടിന്‍ ഗാനത്തിന് ചുവടുകൾ വെച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു. കടിയങ്ങാട് സ്വദേശി ഹെല്‍ത്ത് ഇന്‍സ്പെകടര്‍ എ.എം. മനുവി െൻറയും വടക്കുമ്പാട് ഹയര്‍ സെക്കൻഡറി സ്കൂള്‍ അധ്യാപികയായ ജെ.എൻ. രമ്യയുടെയും മകനാണ് ഹെമില്‍. സഹോദരി മിഷാല്‍ എം. ഗ്രെസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.