പഴമയുടെ നന്മ പകർന്ന് ഗൃഹപ്രവേശനം
text_fieldsപേരാമ്പ്ര: ചേനോളി കാവുങ്ങൽ രമേശെൻറ ഗൃഹപ്രവേശന ചടങ്ങ് വേറിട്ട അനുഭവമാണ് അതിഥികൾക്ക് സമ്മാനിച്ചത്. 30 വർഷം മുമ്പത്തെ ഗൃഹപ്രവേശന ചടങ്ങിെൻറ അതേരീതിയിലാണ് അദ്ദേഹം വീടും പന്തലും ഒരുക്കി അതിഥികളെ സ്വീകരിച്ചത്. തുണിപ്പന്തലിനും ടാർപായ പന്തലിനും പകരം മെടഞ്ഞ തെങ്ങോലകൊണ്ടുള്ള പന്തലാണ് ഒരുക്കിയത്. തണുപ്പ് ലഭിക്കുന്നതിനു വേണ്ടി ഇലഞ്ഞി ഇല പന്തലിൽ അടിഭാഗത്ത് സജ്ജീകരിച്ചു.
രണ്ടു ഭാഗത്തും ഈന്തോല പട്ടകൊണ്ട് വളരെ സുന്ദരമായി അലങ്കരിച്ചിട്ടുമുണ്ട്. ഊട്ടുപുര ഓലകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. പന്തൽ കണ്ട് പുതുതലമുറയിലെ പലർക്കും കൗതുകമാണ് തോന്നിയത്. പഴയതലമുറക്കാർ പോയകാലത്തെ ഓർമകൾ പങ്കുവെച്ചു. നാട്ടുകാരാണ് പന്തൽ ഒരുക്കിയത്. കവുങ്ങ് ഉപയോഗിച്ചാണ് പന്തൽ നിർമിച്ചത്. ഓലക്കുവേണ്ടി നേരത്തേ പലരേയും ഏൽപിച്ചിരുന്നു.
അത് ശേഖരിച്ച് മെടയിച്ച് സൂക്ഷിച്ചുവെച്ചു. പ്രവാസിയായിരുന്ന രമേശൻ ഇപ്പോൾ നാട്ടിൽ കൃഷിപ്പണിയിലാണ്. മത്സ്യകൃഷി ഉൾപ്പെടെയുണ്ട്. രമേശെൻറ പഴമ നിറഞ്ഞ പന്തൽ സമൂഹമാധ്യമങ്ങളിലും വൈറൽ ആയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.