ജാനകിക്കാട് പീഡനം: പെൺകുട്ടിയുടെ മൊഴിയിൽ വീണ്ടും അറസ്റ്റ്
text_fieldsപേരാമ്പ്ര: ജാനകിക്കാട് പീഡനത്തിെൻറ ഇരയായ പെൺകുട്ടിയെ മുമ്പ് പീഡിപ്പിച്ച ഒരാൾകൂടി അറസ്റ്റിൽ. ചെമ്പനോട സ്വദേശി ബിന്‍ഷാദ് എന്ന അപ്പുവാണ് അറസ്റ്റിലായത്. പതിനേഴുകാരിയായ പെണ്‍കുട്ടിയെ 2019ല്‍ പീഡിപ്പിച്ചെന്നാണ് കേസ്. ഈ കേസിൽ ബന്ധുവായ മറ്റൊരാൾകൂടി നേരത്തേ അറസ്റ്റിലായിരുന്നു. ഇല്ലിക്കല്‍ കോളനി എന്ന സ്ഥലത്തെത്തിച്ചായിരുന്നു പീഡനമെന്ന് കുട്ടിയുടെ മൊഴിയിൽ പറയുന്നു.
ഈമാസം മൂന്നിന് ജാനകിക്കാട് ടൂറിസ്റ്റ് കേന്ദ്രത്തിൽ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കുട്ടിയുടെ മൊഴിയെടുത്തതോടെയാണ് പെരുവണ്ണാമൂഴിക്കടുത്ത് പന്നിക്കോട്ടൂരിൽ വെച്ചും പീഡനം നടന്നതായി കണ്ടെത്തിയത്. ഈ കേസിലും രണ്ടു പേരായിരുന്നു പ്രതികൾ. ഇതോടെ മൂന്നു കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശീതളപാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയായിരുന്നു ആദ്യ പീഡനം. ഇപ്പോൾ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായതായി പൊലീസ് പറഞ്ഞു.
പ്രതികൾ വീണ്ടും റിൻഡിൽ
കുറ്റ്യാടി: കായക്കൊടി സ്വദേശി പതിനേഴുകാരിയെ മരുതോങ്കര ജാനകിക്കാട് വിനോദസഞ്ചാര കേന്ദ്രത്തിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ നാലു പ്രതികളെയും വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കോഴിക്കോട് പോക്സോ കോടതി കഴിഞ്ഞ തിങ്കളാഴ്ചയാണ് അടുക്കത്ത് പാറച്ചാലിൽ ഷിബു (34), മൊയിലോത്തറ തമിഞ്ഞീമ്മൽ രാഹുൽ (22), മൊയിലോത്തറ തെക്കെപറമ്പത്ത് സായൂജ് (24), കായക്കൊടി ആക്കൽ പാലോളി അക്ഷയ് (22) എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥനായ നാദാപുരം എ.എസ്.പി നിഥിൻ രാജിന് കസ്റ്റഡിയിൽ വിട്ടുകൊടുത്തത്.
പ്രതികളെ അവരവരുടെ വീട്ടിൽ കൊണ്ടുപോയി സംഭവദിവസം ധരിച്ച വസ്ത്രങ്ങൾ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞമാസം മൂന്നിനാണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതിൽ രാഹുൽ കഴിഞ്ഞമാസം 16നും പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. പെരുവണ്ണാമൂഴി സ്റ്റേഷൻ പരിധിയിലായിരുന്ന കേസ് പേരാമ്പ്ര ഡിവൈ.എസ്.പിയാണ് അന്വേഷിക്കുന്നത്. രാഹുലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ ഹരജി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.