പെട്രോൾപമ്പിൽ ചോർച്ച; ജലസ്രോതസുകൾ മലിനമായി
text_fieldsപേരാമ്പ്ര: സെന്റ് ഫ്രാൻസിസ് സ്കൂളിനു സമീപം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോൾ പമ്പ് ടാങ്ക് ചോർച്ചയെത്തുടർന്ന് അടച്ചു. ഇന്ധനം ചോർന്നതുകാരണം പരിസരപ്രദേശങ്ങളിലെ കിണറുകളും കുടിവെള്ള സ്രോതസുകളും മലിനമായിരിക്കുകയാണ്.
ഇതോടെ പമ്പിന്റെ പരിസരത്തുള്ള വീടുകളിലെ കുടിവെള്ളം മുട്ടിയിരിക്കുകയാണ്. ജല ലഭ്യതയില്ലാതായതോടെ ജനജീവിതം ദുസഹമായി മാറി. സമീപത്തെ വയലുകളും ഇന്ധനം കലർന്ന് മലിനമായിട്ടുണ്ട്.
വെള്ളത്തിൽ ഇന്ധനം കലർന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിൽ പരിസരവാസികൾ പരിഭ്രാന്തിയിലാണ്. വായുവിലും വെള്ളത്തിലും പെട്രോൾ ഗന്ധമുണ്ട്. പരിസരവാസികളിൽ ചിലരിൽ തലവേദന, തലകറക്കം, ചർമത്തിലെ തിണർപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ചോർച്ച തടയാനും പ്രദേശവാസികളുടെ ആരോഗ്യവും കുടിവെള്ള ലഭ്യതയും സുരക്ഷയും ഉറപ്പാക്കാനും അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.