പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പിയിൽ എൽ.എസ്.എസിന്റെ 'അയിത്തവും' മാറി; അഭിമാനമായി യാസീൻ സാജിദ്
text_fieldsപേരാമ്പ്ര: ജാതീയമായ അയിത്തം നേരിട്ട പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പി സ്കൂളിന് എൽ.എസ്.എസിനുണ്ടായിരുന്ന 'അയിത്തം' ഇത്തവണ വഴിമാറി. സാംബവ വിദ്യാർഥികൾ മാത്രം പഠിച്ചിരുന്ന വിദ്യാലയത്തിൽനിന്ന് പതിറ്റാണ്ടുകളായി ഒരു എൽ.എസ്.എസ് ജേതാവ് പോലും ഉണ്ടായിരുന്നില്ല. എന്നാൽ, ഇത്തവണ ചരിത്രം വഴിമാറി. എരവട്ടൂരിലെ സാജിദ് - നസീഹ ദമ്പതികളുടെ മകൻ യാസീൻ സാജിദ് ആണ് വിദ്യാലയത്തിന് അഭിമാനമായത്.
മറ്റ് വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ നിരവധി ഉണ്ടായെങ്കിലും അതൊന്നും വിജയിച്ചില്ല. എന്നാൽ, വെൽഫെയർ പാർട്ടിയുടെ അധ്യാപകസംഘടനയായ കെ.എസ്.ടി.എം ജാതിവിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2019ലും 2020ലും ഇതരമതവിഭാഗത്തിൽപെട്ട 12 വിദ്യാർഥികളെ ഈ വിദ്യാലയത്തിൽ ചേർത്തു.
മൂന്ന് മാസം ഇവിടെ കുട്ടികൾക്ക് എൽ.എസ്.എസ് പരിശീലനം നൽകി. അടുത്ത വർഷം സാംബവ വിദ്യാർഥികളിൽനിന്ന് ഉൾപ്പെടെ എൽ.എസ്.എസ് ജേതാക്കളെ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.
എൽ.എസ്.എസ് നേടിയ യാസിനെ കെ. മുരളീധരൻ എം.പി, നാടകപ്രവർത്തകൻ ശിവദാസ് പൊയിൽ ക്കാവ്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, വിമൻ ജസ്റ്റിസ് സംസ്ഥാന അധ്യക്ഷ ജബീന ഇർഷാദ് എന്നിവർ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.