വയോജനങ്ങൾക്ക് മൊബൈൽ മെഡിക്കൽ യൂനിറ്റ്
text_fieldsപേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വയോജനങ്ങൾക്കുള്ള മൊബൈൽ മെഡിക്കൽ യൂനിറ്റിന്റെ ഉദ്ഘാടനം പേരാമ്പ്ര പെൻഷൻ ഭവനിൽ ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ബാബു നിർവഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ശശികുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫിസർ ഡോ. കെ. ഗോപാലകൃഷ്ണൻ, ഹെൽത്ത് സൂപ്പർവൈസർ മനോജ് കുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, ബ്ലോക്ക് വികസന സമിതി ചെയർമാൻ കെ. സജീവൻ, ബ്ലോക്ക് അംഗങ്ങളായ കെ.കെ. വിനോദൻ, പി.ടി. അഷറഫ്, കെ.കെ. ലിസി, കെ. അജിത പ്രഭാശങ്കർ, വഹീദ പാറേമൽ, എം. കുഞ്ഞമ്മത്, ആർ.കെ. മുനീർ, പി.എസ്. സുനിൽ, സി.ഡി. പ്രകാശ്, കെ. തറുവയ് ഹാജി, ബാബു കൈലാസ്, കെ.വി. രാഘവൻ നായർ, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, പഞ്ചായത്തംഗം സെൽമ നൻമനകണ്ടി എന്നിവർ സാസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.