'കുളക്കരയിലെ കൈത പൂത്തപ്പോൾ കാതുകുത്തിയ പെണ്ണേ'; മോഹനെൻറ പാട്ട് വീണ്ടും വൈറൽ
text_fieldsപേരാമ്പ്ര: 'പണമാണ് വലുതെന്ന് ആരോ പറഞ്ഞു, പണമല്ല വലുതെന്ന് ലോകമറിഞ്ഞു'...... എന്ന് തുടങ്ങുന്ന പാട്ടിലൂടെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയനായ ചൂട്ട് മോഹനൻ എന്ന മോഹൻ ദാസിെൻറ പുതിയ പാട്ടും വൈറലായി.
കൈതോലപ്പായയുടെ പൈതൃകവുമായി ബന്ധപ്പെട്ട് ഡോക്യുമെൻററി സംവിധായകൻ ആലപ്പുഴ കായംകുളം സ്വദേശി അനി മങ്ക് സംവിധാനം ചെയ്ത 'നെയ്തെടുത്ത ജീവിതങ്ങൾ' എന്ന ഡോക്യുമെൻററിയിലെ ആമുഖ ഗാനം പാടിയാണ് പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശി കാമ്പ്രത്തുകണ്ടി മോഹൻദാസ് സമൂഹ മാധ്യമങ്ങളിൽ തരംഗമായത്.
ഓച്ചിറ സ്വദേശിനി 79 വയസ്സുകാരിയായ സാവിത്രിയമ്മയാണ് 'കുളക്കരയിലെ കൈത പൂത്തപ്പോൾ കാതുകുത്തിയ പെണ്ണേ' എന്ന ഈ ഗാനം പാടിയത്.
പെയിൻറിങ് തൊഴിലാളിയായ മോഹൻ ദാസ് നാടക നടനും പ്രാദേശിക ഗാനമേളകളിലെ ഗായകനും കൂടിയാണ്. ഹിറ്റായ പാട്ട് സമൂഹ മാധ്യമത്തിൽ കണ്ട സംവിധായകൻ അനി മങ്ക് തെൻറ ഗാനം പാടാൻ ആവശ്യപ്പെടുകയായിരുന്നു.
അനി മങ്ക് തന്നെയാണ് ഗാനം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഒരാഴ്ച കൊണ്ട് ലക്ഷക്കണക്കിന് ആളുകൾ കാണുകയും മൂവായിരത്തിലധികം പേർ ഗാനം ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.