Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightഒന്നാം ഡോസ്​...

ഒന്നാം ഡോസ്​ സ്വീകരിക്കാൻ വാക്​സിൻ കേന്ദ്രത്തിലെത്തിയ വീട്ടമ്മക്ക്​ ലഭിച്ചത്​ വാക്​സിനെടുത്തുവെന്ന മറുപടി

text_fields
bookmark_border
covid vaccine
cancel
camera_alt

representational image

പേരാമ്പ്ര: ഒന്നാം ഡോസ്​ വാക്‌സിനെടുക്കാൻ 40 കിലോ മീറ്റർ അകലെയുള്ള വാക്​സിൻ കേന്ദ്രത്തിലെത്തിയ വീട്ടമ്മ ലഭിച്ചത്​ വാക്​സിനെടുത്തുവെന്ന മറുപടി. കോഴിക്കോട് കിണാശ്ശേരിയുള്ള നദീറ​ ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയപ്പോഴാണ്​​ സാ​ങ്കേതിക പിഴവ്​ മൂലം വാക്​സിൻ എടുത്തുവെന്ന്​ കോവിൻ പോർട്ടലിൽ രേഖപ്പെടുത്തിയതായി വ്യക്​തമായത്​.

ഇതുമായി ബന്ധപ്പെട്ട്​ മൊബൈലിൽ അറിയിപ്പും വന്നിട്ടുണ്ട്​. രജിസ്റ്റർ ചെയ്ത സൈറ്റിൽ ആദ്യ ഡോസ് സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റുമുണ്ട്. വാക്‌സിന്‍ എടുക്കാത്ത തനിക്ക് എങ്ങനെ വാക്‌സിന്‍ എടുത്തുവെന്ന മെസേജ് വന്നെന്നാണ് വീട്ടമ്മയായ നദീറ ചോദിക്കുന്നത്. സർട്ടിഫിക്കറ്റിൽ മൊബൈൽ നമ്പറും ആധാർ നമ്പറും കൃത്യമാണെന്നും ഇവർ പറഞ്ഞു​. കോവിൻ പോർട്ടലിൽ വാക്​സിൻ എടുത്തുവെന്ന രേഖപ്പെടുത്തിയതിന്‍റെ പശ്​ചാത്തലത്തിൽ ഇനി വാക്​സിൻ ലഭിക്കുമോയെന്നാണ്​ വീട്ടമ്മയുടെ ആശങ്ക.

എന്നാൽ സാങ്കേതിക പിഴവാണ് ഇങ്ങനെ വരാൻ കാരണമെന്ന് ഇത്തരത്തിൽ വാക്​സിനെടുത്തതായി സൈറ്റിൽ രേഖപ്പെടുത്താൻ കാരണമെന്ന്​ അധികൃതർ പറഞ്ഞു. വീട്ടമ്മ വീണ്ടുമെത്തിയാൽ വാക്​സിൻ നൽകുമെന്നും അധികൃതർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid Vaccine
News Summary - More than 40 km for vaccine; Document received without receiving the vaccine
Next Story