മുംബൈ ബാര്‍ജ് ദുരന്തം; നടുക്കുന്ന ഓർമകൾ പങ്കുവെച്ച് ആഗ്നൽ
text_fieldsപേരാമ്പ്ര: മുംബൈ ബാര്‍ജ് ദുരന്തത്തില്‍ രക്ഷപ്പെട്ടവരില്‍ ചെമ്പനോട സ്വദേശിയും. ചെമ്പനോട വാതല്ലൂര്‍ കാലായില്‍ സണ്ണിയുടെ മകന് ആഗ്നല്‍ വര്‍ക്കിയാണ് ദുരന്തത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
മാത്യൂ അസോസിയേറ്റ്സ് എന്ന കമ്പിനിയില്‍ പ്രോജക്റ്റ് എൻജിനീയറായി കഴിഞ്ഞ മൂന്നുവര്‍ഷമായി ജോലി ചെയ്യുകയായിരുന്നു ആഗ്നല്‍. 360 ജീവനക്കാരുണ്ടായിരുന്ന പി-305 എന്ന ബാര്‍ജാണ് നങ്കൂരം തകര്‍ന്ന് മുങ്ങിയത്. നിയന്ത്രണം നഷ്ടപ്പെട്ട് ആളില്ലാത്ത എണ്ണ സംസ്കരണ പ്ലാറ്റ്ഫോമില്‍ ഇടിച്ചതിനെ തുടര്‍ന്ന് വെള്ളം കയറുകയായിരുന്നു.
തുടര്‍ന്ന് 15 മണിക്കൂറുകളോളം ബാര്‍ജില്‍ കുടുങ്ങി മരണത്തെ മുഖാമുഖം കാണുകയായിരുന്നുവെന്ന് ആഗ്നല്‍ വര്‍ക്കി പറഞ്ഞു. നാവികസേനയുടെ കപ്പല്‍ എത്താന്‍ വൈകിയതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമെന്നും ഇദ്ദേഹം പറഞ്ഞു. 155 ജീവനക്കാരെ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. പലരും മരണഭയത്താല്‍ കടലിലേക്ക് എടുത്തുചാടുകയായിരുന്നുവെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.