മൊയ്തീൻ മുസ്‍ലിയാർക്ക് കണ്ണീരിൽ കുതിർന്ന വിട
text_fieldsപേരാമ്പ്ര: സലാല പള്ളിയിൽ വെടിയേറ്റ് മരിച്ച ചെറുവണ്ണൂർ കക്കറമുക്കിലെ നിട്ടൻ തറമ്മൽ മൊയ്തീൻ മുസ്‍ലിയാരുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.
ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് 10.30തോടെ വീട്ടിൽ എത്തിച്ച് 11 മണിയോടെ കക്കറമുക്ക് ചാലിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ മുസ്‍ലിയാരെ അവസാനമായി ഒരു നോക്ക് കാണാനെത്തിയിരുന്നു. വെള്ളിയാഴ്ചയാണ് സലാലയിലെ പള്ളിയില്‍ മുസ്‍ലിയാർ വെടിയേറ്റ് മരിച്ചെന്ന വാർത്ത അറിഞ്ഞത്.
സലാല സാദയിലെ ഖദീജ മസ്ജിദില്‍ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ ളുഹാ നമസ്‌കാരത്തിനായി പോയപ്പോഴാണ് സംഭവം നടന്നത്. കഴിഞ്ഞ 27 വർഷക്കാലമായി വിദേശത്ത് ജോലിചെയ്യുന്ന മുസ്‍ലിയാർ കഴിഞ്ഞ വർഷമാണ് നാട്ടിൽ വന്ന് പോയത്. പ്രവാസ ജീവിതം അടുത്ത് അവസാനിപ്പിച്ച് നാട്ടിൽ വിശ്രമ ജീവിതം നയിക്കാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. വളരെ സൗമ്യശീലനായ മുസ്‍ലിയാർ നാട്ടുകാർക്കെല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കൊലപാതക വാർത്ത ഏറെ വേദനയോടെയാണ് നാട് ശ്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.