നവകേരള സദസ്സ്: പേരാമ്പ്രയിൽ ഗതാഗത നിയന്ത്രണം
text_fieldsപേരാമ്പ്ര: നവകേരള സദസ്സ് നടക്കുന്ന വെള്ളിയാഴ്ച പേരാമ്പ്രയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഡിവൈ.എസ്.പി എം.സി. കുഞ്ഞിമോയീന്‍കുട്ടി അറിയിച്ചു. കുറ്റ്യാടി ഭാഗത്തുനിന്നു കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ ബൈപാസ് വഴി കടന്നുപോകണം. ഈ ഭാഗത്തുനിന്നു നവകേരള സദസ്സിന് വരുന്നവര്‍ ചാനിയംകടവ് റോഡ് വഴി പേരാമ്പ്ര ഹൈസ്കൂളിന് സമീപം എത്തി ആളെ ഇറക്കി ചേനായി റോഡ് വഴി പേരാമ്പ്ര ബൈപാസിലെത്തി ഇടതുവശത്തായി പാര്‍ക്ക് ചെയ്യണം.
കോഴിക്കോട് ഭാഗത്തുനിന്ന് കുറ്റ്യാടി ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ കക്കാടുനിന്ന് ബൈപാസ് വഴി പോകണം, നവകേരള സദസ്സിനുള്ള വാഹനങ്ങള്‍ സ്കൂളിനു സമീപം ആളെ ഇറക്കി ചേനായി റോഡ് വഴി ബൈപാസില്‍ ഇടതുഭാഗത്ത് പാര്‍ക്ക് ചെയ്യണം. ചാനിയംകടവ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ എരവട്ടൂര്‍ ചേനായി റോഡ് വഴി പോകണം. നവകേരള സദസ്സിന് വരുന്നവര്‍ എരവട്ടൂര്‍ ചേനായി റോഡ് കവലയില്‍ ആളെ ഇറക്കണം.
മേപ്പയൂര്‍ ഭാഗത്തുനിന്ന് വരുന്ന ലൈന്‍ ബസുകള്‍ ഉച്ചക്ക് ഒരു മണി മുതല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിനു സമീപം ആളെ ഇറക്കി തിരികെ പോകണം. ഈ ഭാഗത്തുനിന്നു വരുന്ന ചെറുവാഹനങ്ങള്‍ കോടതി റോഡ് വഴി പേരാമ്പ്ര ടൗണിലേക്ക് പ്രവേശിക്കണം. വലിയ വാഹനങ്ങള്‍ വാല്യക്കോട് കനാല്‍ റോഡ് ചേനോളി റോഡ് വഴി പോകണം. സദസ്സിനു വരുന്ന ഇരുചക്രവാഹനങ്ങള്‍ ഹൈസ്കൂള്‍ റോഡില്‍ സജ്ജമാക്കിയ രണ്ടു പാര്‍ക്കിങ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം. സദസ്സിനായി വരുന്ന മറ്റു ചെറുവാഹനങ്ങള്‍ മൂന്നാം നമ്പര്‍ പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്യണം.
ഉച്ചക്ക് രണ്ടു മുതല്‍ ചാനിയംകടവ് വടകര റോഡില്‍ ഗതാഗതക്രമീകരണം ഉണ്ടാകും. സദസ്സിനായി വരുന്നവര്‍ക്ക് ഉച്ചക്ക് 1.30 വരെയേ ഹൈസ്കൂള്‍ റോഡില്‍ പ്രവേശനം അനുവദിക്കൂ. കല്ലോട് മുതല്‍ വടകര റോഡ് കവല വരെയും ഹൈസ്കൂള്‍ റോഡില്‍ എരവട്ടൂര്‍ കനാല്‍മുക്ക് വരെയും റോഡരികില്‍ പാര്‍ക്കിങ് അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.
25ന് ബാലുശ്ശേരി ടൗണിൽ ഗതാഗത നിയന്ത്രണം
ബാലുശ്ശേരി: ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 25ന് സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സ്റ്റേഷൻ ഹൗസ് ഓഫിസർ എം.കെ. സുരേഷ് കുമാർ അറിയിച്ചു. കൂട്ടാലിട, കൂരാച്ചുണ്ട്, കോട്ടൂർ, കായണ്ണ ഭാഗത്തു നിന്നും വരുന്ന ബസുകൾ, മറ്റു വലിയ വാഹനങ്ങൾ എന്നിവ ബസ് സ്റ്റാൻഡിൽ വന്ന് യാത്രക്കാരെ ഇറക്കി കൂട്ടാലിട റോഡിലേക്ക് തിരിച്ചു പോയി റോഡരികിൽ പാർക്ക് ചെയ്യണം.
കാർ, മറ്റു ചെറിയ വാഹനങ്ങൾ മഞ്ഞപ്പാലം, കോട്ടനട റോഡുവഴി വന്ന് പനങ്ങാട് വില്ലേജ് ഓഫിസിനടുത്ത് ആളെയിറക്കി കോട്ട ക്ഷേത്രം റോഡ് വഴി തിരുവാഞ്ചേരിപ്പൊയിലിൽ കിനാലൂർ റോഡരികിൽ പാർക്ക് ചെയ്യണം.
അത്തോളി, ഉള്ളിയേരി, നടുവണ്ണൂർ ഭാഗത്തുനിന്നും വരുന്ന ബസ്, മറ്റു വലിയ വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ വന്ന് ആളെയിറക്കി പനായി റോഡിലേക്ക് തിരിച്ചുപോയി റോഡ് സൈഡിൽ പാർക്ക് ചെയ്യണം. കാർ, മറ്റു ചെറിയ വാഹനങ്ങൾ വൈകുണ്ഠത്തിൽ ആളെയിറക്കി പഞ്ചായത്ത് സ്റ്റേഡിയത്തിൽ പാർക്ക് ചെയ്യണം.
ഉണ്ണികുളം, പനങ്ങാട് ഭാഗത്തുനിന്നും വരുന്ന ബസ്, മറ്റു വലിയ വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ വന്ന് ആളെയിറക്കി താമരശ്ശേരി റോഡിലേക്ക് തിരിച്ചുപോയി അറപ്പീടിക പെട്രോൾ പമ്പിനു ശേഷം റോഡ് സൈഡിൽ പാർക്ക് ചെയ്യണം.
കാർ, മറ്റു ചെറിയ വാഹനങ്ങൾ ബാലുശ്ശേരി മുക്കിൽ ആളെയിറക്കി വട്ടോളി ബസാറിലെ അംഞ്ജും ഓഡിറ്റോറിയം സ്റ്റേഡിയത്തിൽ പാർക്ക് ചെയ്യണം.
നന്മണ്ട ഭാഗത്തു നിന്നും വരുന്ന ബസ്, മറ്റു വലിയ വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ വന്ന് ആളെയിറക്കി ഉള്ളിയേരി റോഡിലേക്ക് പോയി പനായിക്കുശേഷം റോഡ് സൈഡിൽ പാർക്ക് ചെയ്യണം. കാർ, മറ്റു ചെറിയ വാഹനങ്ങൾ ബാലുശ്ശേരി മുക്കിൽ ആളെയിറക്കി അംഞ്ജും പാർക്കിങ്ങിൽ (വട്ടോളി ബസാർ) പാർക്ക് ചെയ്യണം.
പാർക്കിങ് സ്ഥലത്തല്ലാതെ ബാലുശ്ശേരി ടൗണിൽ റോഡ് സൈഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
ബാലുശ്ശേരി - കണ്ണാടിപൊയിൽ റൂട്ടിലോടുന്ന ലൈൻ ബസുകൾ ബാലുശ്ശേരി, അറപ്പീടിക, പുതിയകാവ് വഴി കണ്ണാടി പൊയിലിലേക്കും തിരിച്ചും സർവിസ് നടത്തണം. മറ്റു റൂട്ടിലോടുന്ന ബസുകൾ സാധാരണ പോലെ സർവിസ് നടത്തേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.