ഷാജുവിന് ഉപജീവനത്തിന് കടയൊരുക്കി എൻ.എസ്.എസ് വളൻറിയർമാർ
text_fieldsപേരാമ്പ്ര: കുടുംബം പോറ്റാൻ ബുദ്ധിമുട്ടുന്ന ഷാജുവിന് ഉപജീവനത്തിന് പെട്ടിക്കടയൊരുക്കി വിദ്യാർഥികൾ. നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം യൂനിറ്റ് 'ഉപജീവനം' പദ്ധതിയുടെ ഭാഗമായാണ് കട നിർമിച്ചു നൽകിയത്. വിദ്യാർഥികൾ ശേഖരിച്ച തുകയാണ് പദ്ധതിക്കു വേണ്ടി ഉപയോഗിച്ചത്. രണ്ട് കാലുകളും തളർന്ന ഷാജുവിന് ഭാരപ്പെട്ട മറ്റു ജോലികൾ ചെയ്യാൻ കഴിയില്ല.
പ്രിൻസിപ്പൽ സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. കുഞ്ഞിക്കണ്ണൻ പെട്ടിക്കട ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എം. രജീഷ് സഹായ ധനം കൈമാറി.
പി. സി. മുഹമ്മദ് സിറാജ്, കെ.കെ. ഷോബിൻ, വളൻറിയർ സെക്രട്ടറിമാരായ അഹമ്മദ് സഊദ്, ഇ. റിയ ഫാത്തിമ, എൻ. ഗോപാലൻ, ടി. പി. രാജൻ, അശ്വതി ശങ്കരൻ നായർ, പി. അബൂബക്കർ, ടി. കുഞ്യോക്കർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.